Join Whatsapp Group. Join now!

'കാണി' ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും നവ്യാനുഭവമായി

ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി Kerala, News, 'Kani' short film exhibition and discussion conducted
കാസര്‍കോട്: (my.kasargodvartha.com 22.06.2020) ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും
ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സദാചാര പോലിസിങ്ങിന്റെ കടന്നു കയറ്റത്തെയാണ് ടെലിഫിലിം ചര്‍ച്ച ചെയ്യുന്നത്. കാസര്‍കോട്ടുകാരനായ മൃദുല്‍ വി.എം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കാണി' എന്ന ഷോര്‍ട്ട് ഫിലിമാണ് പ്രദര്‍ശിപ്പിച്ചത്.

ഡോ.അംബികാസുതന്‍ മാങ്ങാട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ മൃദുല്‍ വി എം മുഖ്യാതിഥിയായി പങ്കെടുത്ത് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും വി.പി നാരായണന്‍ നന്ദിയും പറഞ്ഞു. എം. ചന്ദ്രപ്രകാശ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പത്മാക്ഷന്‍, മുരളി മീങ്ങോത്ത്, ഇബ്രാഹിം ചെര്‍ക്കള,
എ.വി.മധുസൂദനന്‍, സൂരജ് രവീന്ദ്രന്‍, കുഞ്ഞമ്പു നായര്‍, സുരേന്ദ്രന്‍ കൂക്കാനം,പി.വി.കെ അരമങ്ങാനം, ബി.കെ സുകുമാരന്‍, മനോജ് അരയങ്ങാനം, അരുണ്‍ ചട്ടഞ്ചാല്‍ എം.വി.കുഞ്ഞിരാമന്‍, എ.അനില്‍കുമാര്‍, മുഹമ്മദ് റാഷിദ് സിഎ,രജീഷ് പൊതാവൂര്‍, എ.പ്രഭാകരന്‍, മുനീര്‍ സി.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: Kerala, News, 'Kani' short film exhibition and discussion conducted

Post a Comment