Join Whatsapp Group. Join now!

സൗജന്യ മാസ്‌ക് വിതരണവുമായി ജിംഖാന മേല്‍പ്പറമ്പും എബോണ്‍മെഡ് ദുബൈയും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

ജിംഖാന മേല്‍പറമ്പും എബോണ്‍മേഡ് ദുബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മാസ്‌ക് വിതരണം മേല്‍പറമ്പ് ടൗണില്‍ വെച്ച് Kerala, News, Gymkhana Melparamba face mask distributed
മേല്‍പറമ്പ്: (my.kasargodvartha.com 15.06.2020) ജിംഖാന മേല്‍പറമ്പും എബോണ്‍മേഡ് ദുബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മാസ്‌ക് വിതരണം മേല്‍പറമ്പ് ടൗണില്‍ വെച്ച് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, വ്യവസായ പ്രമുഖന്‍ ഹനീഫ് മറവയലിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, നസീര്‍ കെ വി ടി യുസഫ് അബൂബക്കര്‍, കെ എസ് സാലി കിഴൂര്‍, ബി കെ മുഹമ്മദ് ഷാ, അബ്ദുല്ല കുഞ്ഞി ഉലൂജി, മുഹമ്മദ് കോളിയടുക്കം, നിയാസ് കൈനോത്ത്, നൗഫല്‍ സാദിഖ് കുന്നരിയത്ത്, ജിംഖാന ക്ലബ് ഭാരവാഹികള്‍, എബോണ്‍മെഡ് കമ്പനി പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിച്ചു.



കോവിഡ്-19 രോഗ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാട്ടിലെ പൊതു ജനാരോഗ്യവും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ജിംഖാന മേല്‍പറമ്പ് ഫേസ് മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. യു.എ.ഇയിലെ മെഡിക്കല്‍ ഉപകരണ വിതരണ മേഖലയിലെ മുന്‍ നിര സ്ഥാപനമായ 'എബോണ്‍മെഡ്' കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മേല്‍പറമ്പിലെ സാംസ്‌കാരിക സംഘടനകള്‍, ആരോഗ്യ-സാമൂഹിക സന്നദ്ധ പ്രവവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, മേല്‍പറമ്പിലെ മുഴുവന്‍ കടകളിലെ തൊഴിലാളികള്‍ ജിംഖാനയുടെ നാട്ടിലെയും ഗള്‍ഫിലെയും മുഴുവന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യും.

Keywords: Kerala, News, Gymkhana Melparamba face mask distributed

Post a Comment