കാസര്‍കോട്: (my.kasargodvartha.com 08.06.2020) സാമൂഹ്യ നീതി വകുപ്പില്‍ നിന്നും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് അനുവദിച്ച 98,67171 രൂപയുടെ ഓര്‍ഫനേജ് ഗ്രാന്റ് ജില്ലയിലെ വിവിധ ഓര്‍ഫനേജുകളിലേക്ക് കൈമാറി. സാന്‍ജോസ് ബാല ഭവന്‍ കരിവേടകം, മല്‍ജഉല്‍ ഓര്‍ഫനേജ് പച്ചമ്പള, മുഹിമ്മാത്തുല്‍ മുസ്ലിം എജുക്കേഷന്‍ സെന്റര്‍ പുത്തിഗെ, മഞ്ചേശ്വരം ഓര്‍ഫനേജ്, സഅദിയ ഓര്‍ഫനേജ് ദേളി, സെന്റ് ജോണ്‍സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉപ്പിലിക്കാരി, വൃന്ദാവന്‍ ബാലസദനം ഏച്ചിക്കാനം, നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് ആലംപാടി, മുജുമ്മാഉ ഗാര്‍ഡന്‍ തൃക്കരിപ്പൂര്‍, ലെസൈക്‌സ് ഭവന്‍ ഓള്‍ഡ് ഏജ് ഹോം കണ്ണിവയല്‍, വൈ.എസ് നിവാസ് ഓള്‍ഡ് ഏജ് ഹോം ചിറ്റാരിക്കല്‍ തുടങ്ങിയ ഓര്‍ഫനേജുകള്‍ക്കാണ് ജില്ലാ പഞ്ചായത്തിന് അനുവദിക്കപ്പെട്ട മുഴുവന്‍ ഗ്രാന്റും കൈമാറിയത്.
Keywords: Kerala, News, Grand handed over to Orphanages