Join Whatsapp Group. Join now!

ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പോലെ ഏറെ മഹത്തരമാണ് സന്നദ്ധ രക്തദാനം: ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍

ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യ സ്‌നേഹികളുമൊക്കെ നടത്തുന്ന ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പോലെ മഹത്വരാമായ ഒന്നുതന്നെയാണ് സന്നദ്ധ രക്തദാനമെന്നും ഈ കോവിഡ് കാലത്ത് പോലും കെ എം സി സി ഈ വലിയ ദൗത്യം Gulf, news, blood donation camp conducted
ദുബൈ: (my.kasargodvartha.com 05.06.2020) ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യ സ്‌നേഹികളുമൊക്കെ നടത്തുന്ന ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പോലെ മഹത്വരാമായ ഒന്നുതന്നെയാണ് സന്നദ്ധ രക്തദാനമെന്നും ഈ കോവിഡ് കാലത്ത് പോലും കെ എം സി സി ഈ വലിയ ദൗത്യം നിറവേറ്റികൊണ്ടേയിരിക്കുകയാണെന്നും യു എ ഇ കെ എം സി സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ചു കൊണ്ട് 'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന പ്രമേയവുമായി 'ദുബൈ ഹെല്‍ത് അതോറിറ്റിയിലെ ബ്ലഡ് ബാങ്കിലേക്ക് 1000 യൂണിറ്റ് രക്തം' എന്ന രക്തദാന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറബിക്കഥയിലെ മാന്ത്രിക അത്ഭുത വിളക്ക് പുനര്‍ജനിച്ചുകൊണ്ട് കെ എം സി സി എന്ന പ്രസ്ഥാനമായി മാറിയത് പോലെയാണ് ഇന്ന് കെ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍. ചോദിച്ചതൊക്കെയും സാധിപ്പിച്ചു കൊടുക്കുന്ന അത്ഭുത വിളക്ക്. ഈ കോവിഡ് കാലം മാത്രം എടുത്തു നോക്കിയാല്‍ ആഹാരം വേണ്ടവര്‍ക്ക് അത് എത്തിച്ചു നല്‍കിയും മരുന്ന് വേണ്ടവര്‍ക്ക് മരുന്നും വലിയ ചികിത്സ വേണ്ടവര്‍ക്ക് അതും മാനസിക പിരിമുറുക്കങ്ങള്‍ക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സഹായങ്ങള്‍, റൂം വാടക, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നുവേണ്ട എന്താണോ ജനങ്ങള്‍ക്ക് വേണ്ടത് അതൊക്കെയും സാധിപ്പിച്ചു കൊടുക്കുന്ന ഒരു മാന്ത്രിക അത്ഭുതം തന്നെയാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെയും.

ഏറ്റവും ഒടുവിലായി കെ എം സി സയുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളും ഓടി തുടങ്ങിയിരിക്കുന്നു. ദേശ ഭാഷാ വ്യത്യാസങ്ങള്‍ നോക്കാതെ ജാതി -മത, വര്‍ണ്ണ - വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി മനുഷ്യനന്മകളുടെ നിരവധി ചരിത്രങ്ങള്‍ രചിച്ചുകൊണ്ട് കെ എം സി സി പ്രയാണം തുടരുകയാണ്. കെഎംസിസിയുടെ ഓരോ ഘടകങ്ങളും സേവനങ്ങള്‍ ചെയ്യുന്നതിലാണ് പരസ്പരം മത്സരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലുള്ള ഇത്തരം സഹാര്‍ദ്ദ മത്സരങ്ങളില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി എന്നും മുന്‍പന്തിയില്‍ തന്നെയാണ്. ഇപ്പോള്‍ തന്നെ ഒരാഴ്ചയ്ക്കിടയിലുള്ള രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്. കുറെയേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ ഇത്തരം മഹത്തായ മഹാ ദാനത്തിന് വേണ്ടിയും സമയം കണ്ടെത്തുകയും പ്രവര്‍ത്തകരെ സജ്ജമാക്കുകയും ചെയ്യുന്ന നേതൃനിരയെ എത്ര പ്രസംശിച്ചാലും അധികമാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രക്തദാന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ പ്രശംസ പത്രം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോനെഷന്‍ ഇന്‍ചാര്‍ജ് അന്‍വര്‍ വയനാട് കൈമാറി. ദുബൈ സബ്ക വിംപി സിഗ്‌നലിന് സമീപം സംഘടിപ്പിച്ച ക്യാമ്പിന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

ദുബൈ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി കെ ഇസ്മാഈല്‍, സെക്രട്ടറി കെ.പി.എ സലാം, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, സി എച്ച് നൂറുദ്ദീന്‍, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഷബീര്‍ കീഴൂര്‍, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരിക്ക, സി.എ ബഷീര്‍ പള്ളിക്കര,സത്താര്‍ ആലംപാടി, സിദ്ധീഖ് ചൗക്കി, റഷീദ് ആവിയില്‍, സുഹൈല്‍ കോപ്പ, സുബൈര്‍ അബ്ദുല്ല, ആരിഫ് ചെരുമ്പ, കൈഡ്‌നെസ് ബ്ലഡ് ഡോനെഷന്‍ ടീം അംഗങ്ങളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, മുന്‍സിപ്പല്‍, പഞ്ചായത്ത്, വളണ്ടിയര്‍ വിംഗ് അംഗങ്ങളായ ഹനീഫ കട്ടക്കാല്‍, ഹനീഫ ചേരങ്കൈ, ഇല്യാസ് ബല്ല, ബഷീര്‍ ചേരങ്കൈ, ഹസ്സന്‍ കുദുവ, സര്‍ഫറാസ് പട്ടേല്‍ ,ഹസ്സന്‍ പൊടിപ്പള്ളം, മൂസ ബാസിത്, മാധ്യമ പ്രവര്‍ത്തകരായ ഇ.സാദിഖ്, അന്‍വര്‍ കോളിയടുക്കം ഓ എം അബ്ദുല്ല ഗുരുക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ നന്ദി പറഞ്ഞു.
Gulf, news, blood donation camp conducted

Keywords: Gulf, news, blood donation camp conducted

Post a Comment