മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 23.05.2020) കോവിഡ് 19 ന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഫാമിലി ഹെല്‍ത്ത് സെന്ററിന്റെയും കീഴില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബത്തിന് 15-ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ സമ്മാനം നല്‍കി. ബംഗളൂരുവില്‍ നിന്നും വന്ന ഈ കുടുംബം 10 ദിവസമായി നിരീക്ഷണത്തിലാണ്. ഭാര്യ, ഭര്‍ത്താവ്, ഒരു കുഞ്ഞ് എന്നിവരടങ്ങുന്ന കുടുംബമാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.
യൂത്ത് ലീഗ് പ്രസിഡന്റ് ഡി എം നൗഫല്‍ കിറ്റ് എച്ച് എം സി അംഗം മാഹിന്‍ കുന്നിലിന് കൈമാറി, അസ്‌ക്കര്‍ പടിഞ്ഞാര്‍, റഷീദ് പോസ്റ്റ്, ബഷീര്‍ പൗര്‍, സിദ്ദീഖ് കൊക്കടം ലത്വീഫ് അത്തു എന്നിവര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് പ്രസിഡന്റ് ഡി എം നൗഫല്‍ കിറ്റ് എച്ച് എം സി അംഗം മാഹിന്‍ കുന്നിലിന് കൈമാറി, അസ്‌ക്കര്‍ പടിഞ്ഞാര്‍, റഷീദ് പോസ്റ്റ്, ബഷീര്‍ പൗര്‍, സിദ്ദീഖ് കൊക്കടം ലത്വീഫ് അത്തു എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Youth league's gift for Family