ഉദുമ: (my.kasargodvartha.com 13.05.2020) ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഭക്ഷ്യധാന്യ കിറ്റിനോടപ്പം പച്ചക്കറി വിത്തുകളും നല്‍കി വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമക്കമ്മറ്റി. സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഏരോല്‍ ഗ്രാമത്തിലെ 110 വീടുകളിലും സാമ്പത്തിക വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയത്. പച്ചക്കറികള്‍ക്ക് വേണ്ടി മറുനാടിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തമായി കൃഷി ചെയ്ത് സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വെണ്ട, ചീര, പയര്‍ തുടങ്ങിയ പച്ചക്കറി വിത്തുകളും ഒരോ കുടുംബത്തിനും നല്‍കിയത്.
ഏറ്റവും നല്ലരീതയില്‍ കൃഷി നടത്തി വിളവെടുക്കുന്ന കുടുംബത്തിന് വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമക്കമ്മറ്റി സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിറ്റുകളുടെ വിതരണത്തിന് ഗ്രാമക്കമ്മറ്റി രക്ഷാധികാരി രാജന്‍.കെ.ചന്ദ്രപുരം, പ്രസിഡന്റ് ശശിധരന്‍ നാഗത്തിങ്കാല്‍, സെക്രട്ടറി വിബീഷ് ചന്ദ്രപുരം, വൈ.കൃഷ്ണദാസ്, മധു വടക്കേക്കര, പത്മനാഭന്‍ തെക്കേക്കര, ബിന്ദു സുരേന്ദ്രന്‍, രത്നാവതി ചന്ദ്രപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം ഗ്രാമത്തിലെ വീടുകളില്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റയും എല്ലാ ദിവസവും രോഗികള്‍ക്കാവശ്യമായ മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്.
ലോക് ഡൗണ്‍ അവസാനിക്കുമ്പോള്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഗ്രാമത്തല്‍ സൗജന്യമായി 1830 മാസ്‌ക് വിതരണം നടത്തിയിരുന്നു. അതിന്റെ ഇടയില്‍ കിട്ടുന്ന ദിവസങ്ങളില്‍ കിണര്‍ ശുചീകരണം പ്രവര്‍ത്തനവും കമ്മറ്റി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിനകം എട്ട് കിണറുകള്‍ വൃത്തിയാക്കി കഴിഞ്ഞു.
Keywords: Kerala, News, vegetable seeds were provided with the kit