Join Whatsapp Group. Join now!

സുഭിക്ഷ കേരളം; പച്ചക്കറി കൃഷി ഉദ്ഘാടനം 16 ന്

സുഭിക്ഷ കേരളം പദ്ധതി സാര്‍ത്ഥകമാക്കാന്‍ ഹരിതകേരളം മിഷന്‍, ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഉദുമ Kerala, News, Subhiksha Kerala project inauguration on 16th
കാസര്‍കോട്: (my.kasargodvartha.com 14.05.2020) സുഭിക്ഷ കേരളം പദ്ധതി സാര്‍ത്ഥകമാക്കാന്‍ ഹരിതകേരളം മിഷന്‍, ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഉദുമ ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി ജില്ലയില്‍ കൃഷിയിറക്കുന്നു. കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സിന്റെ പരിസരത്തെ തരിശായി കിടക്കുന്ന15 ഏക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ പച്ചക്കറി, നെല്ല്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് കൃഷി ചെയ്യുക.

പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം 16ന് രാവിലെ 10 മണിക്ക്ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സ് പരിസരത്ത് കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കും. ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിക്കും. ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സ് യൂണിറ്റ് ഇന്‍ ചാര്‍ജ് ശ്രീ രാധാകൃഷ്ണന്‍ സംസാരിക്കും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരണവും നടത്തും.
ചടങ്ങില്‍ ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി കെ രതീഷ്, ഉദുമ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കമലാക്ഷി, കൃഷി ഓഫീസര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.



Keywords: Kerala, News, Subhiksha Kerala project inauguration on 16th
  

Post a Comment