Join Whatsapp Group. Join now!

തെരുവത്ത് കോയാസ് ലൈനിനെ ചിരിപ്പിച്ച ഹംസ

പരിശുദ്ധ റമദാന്‍ വിട പറയാന്‍ ബാക്കി നില്‍ക്കെയാണ് ഞങ്ങളുടെ നാട്ടുകാരനും പ്രിയ സ്‌നേഹിതനുമായ ഹംസയുടെ വിയോഗ വാര്‍ത്ത Kerala, Article, Remembrance of Hamza Theruvath
അനുസ്മരണം/ ഷാഫി തെരുവത്ത്

(my.kasargodvartha.com 23.05.2020) പരിശുദ്ധ റമദാന്‍ വിട പറയാന്‍ ബാക്കി നില്‍ക്കെയാണ് ഞങ്ങളുടെ നാട്ടുകാരനും പ്രിയ സ്‌നേഹിതനുമായ ഹംസയുടെ വിയോഗ വാര്‍ത്ത ജി.എം.എച്ച്എസ്- 82 വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയുന്നത്. മനസില്‍ പഴയ ഓരോ ഓര്‍മ്മകളും ഓടിയെത്തുകയാണ്. കോയാസ് ലൈനില്‍ താമസിക്കുന്ന സമയം. വീട്ടിലെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ ചെറുപ്പത്തില്‍ തന്നെ ജോലിയുമായി കഴിഞ്ഞിരുന്ന ഹംസ ആ കഷ്ടപ്പാടുകള്‍ക്കിടയിലും വലിയ തമാശകള്‍ പറയുമായിരുന്നു. ഒരു മിമിക്രി കലാകാരനെ പോലെ അനായാസം തമാശകള്‍ ആ ചുണ്ടില്‍ നിന്നും വീഴും.

ഹംസയ്‌ക്കൊപ്പം ചുറ്റും കൂടി നില്‍ക്കുമ്പോള്‍ ഹംസയുടെ തമാശയ്ക്ക് എരിവും പുളിയും കുടും.ഹംസ ഞങ്ങളുടെ കൂട്ടുകാരനാണെങ്കിലും ഹംസയ്ക്ക് പ്രിയപ്പെട്ടത് കോയാസ് ലൈനിലെ അഹ് മദിച്ചയായിരുന്നു. അന്ന റാത്തീബിനാണെങ്കിലും സിനിമക്കാണെങ്കിലും സര്‍ക്കസിനാണെങ്കിലും ഇരുവരും ഒരേ സൈക്കിളില്‍ ചവിട്ടി സഞ്ചരിക്കും. തെരുവത്തുണ്ടായിരുന്ന കോസ് മോസിന്റെ വിറക് വില്‍പന കടയിലും ജോലി ചെയ്ത ഹംസ. അവിടെ സൈക്കിള്‍ വാടകയ്ക്ക് നല്‍കാന്‍ കോസ് മോസ് മൊയ്ച്ച ചുമതലപ്പെടുത്തിയിരുന്നത് ഹംസ യേ യായിരുന്നു. ആ സൈക്കളുകളില്‍ തന്റെ കരവിരുത് ഹംസ പ്രകടിപ്പിച്ചിരുന്നു. പിന്നീട് കോയാസ് മൈനില്‍ സ്വന്തമായി ചെറിയൊരു കച്ചവടം തുടങ്ങി.



അന്നത്തെ റമദാനിലൊക്കെ തെരുവത്ത്, തളങ്കര ഭാഗങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളൊക്കെ തെരുവോരങ്ങളില്‍ പടക്ക കച്ചവടം നടത്തിയിരുന്നു. പെരുന്നാളിനുള്ള വഴി ചെലവിന് വേണ്ടിയായിരുന്നു. ഹംസയും പടക്കം വിറ്റിരുന്നു. കടമായി നല്‍കാനും മടി കാണിക്കാത്ത ഹംസ. തിരിച്ചു ചോദിക്കാത്ത ഒരു പാവം മനുഷ്യന്‍. ആരേയും വേദനിപ്പിക്കാതെ ജീവിച്ച ഹംസ....

ഒരുപാടുകള്‍ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും മനസില്‍ തെളിയിക്കുകയാണ്. നന്‍മകള്‍ മാത്രം കണ്ട ഹംസയെ പടച്ചവന്‍ കൈ പിടിച്ചു കൊണ്ടുപോയിരിക്കുന്നു. പുണ്യമായ റമദാനിലെ അവസാനത്തെ പത്തിലെ അവസാന രാത്രിയില്‍... മഗ്ഫിറത്തിറത്തിനായി പ്രാര്‍ത്ഥിക്കുന്നു.

Keywords: Kerala, Article, Remembrance of Hamza Theruvath
 

Post a Comment