Join Whatsapp Group. Join now!

ദേശീയപാത; കുഴികള്‍ രൂപപ്പെട്ട് തുടങ്ങി, പെര്‍വാഡ്-അണങ്കൂര്‍ റീ ടാറിങ് നടപടി ഊര്‍ജിതമാക്കണമെന്ന് ആവശ്യം

ദേശീയപാത തകര്‍ച്ച കഴിഞ്ഞവര്‍ഷം പൂര്‍ണമായിരുന്നു News, Kerala
മൊഗ്രാല്‍: (my.kasargodvartha.com 06.05.2020) ദേശീയപാത തകര്‍ച്ച കഴിഞ്ഞവര്‍ഷം പൂര്‍ണമായിരുന്നു. സമര പരമ്പരകളുടെ പൊങ്കാലയായിരുന്നു അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നടന്നത്. വിവിധങ്ങളായ വ്യത്യസ്ത സമരമുറകള്‍ കൊണ്ട് അധികൃതരോടുള്ള രോഷം തീര്‍ക്കുകയായിരുന്നു സന്നദ്ധസംഘടനകളും നാട്ടുകാരും. റോഡില്‍ വാഴനട്ടും, ഓണത്തിന് റോഡ് കുഴികളില്‍ പൂക്കളം തീര്‍ത്തും, റോഡ് കുഴികളില്‍ സെല്ഫിയെടുത്തും, വാഹനങ്ങള്‍ റോഡുവക്കില്‍ നിര്‍ത്തിവെച്ചും, പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചുമാണ് സമര പരമ്പരകള്‍ അരങ്ങേറിയത്. ശക്തമായ മഴയില്‍ നിസ്സഹായരായി ഒന്നും ചെയ്യാനാകാതെ എല്ലാം നോക്കിനില്‍ക്കാനെ സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കും, പൊതുമരാമത്ത് അധികൃതര്‍ക്കും കഴിഞ്ഞുള്ളൂ. ട്രോളുകളില്‍ ഇവരെയൊക്കെ നാണം കെടുത്തുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ദേശീയപാത പൂര്‍ണ്ണമായും തകര്‍ന്ന മൊഗ്രാലിലാണ് കഴിഞ്ഞവര്‍ഷം സമര പരമ്പരകള്‍ അരങ്ങേറിയത്. ഇന്നിപ്പോള്‍ മഴയ്ക്ക് മുമ്പ് തന്നെ മൊഗ്രാല്‍ ദേശീയപാതയില്‍ കുഴികള്‍ പ്രത്യക്ഷപെട്ട് തുടങ്ങിയിരിക്കുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ശ്രമഫലമായി പെര്‍വാഡ്-അണങ്കൂര്‍ ദേശീയപാത റീടാറിങിനായി 5.5 കോടി രൂപയോളം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം. ജോലി എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം. ടാറിങ് നടപടി നീളുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ദുരിതം ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

റോഡുകള്‍ മഴക്കാലത്തിന് മുമ്പ നന്നാക്കാനോ, കുഴികളടക്കാനോ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടപടി സ്വീകരിച്ചിരുന്നില്ല. അതാണ് പൂര്‍ണമായ റോഡ് തകര്‍ച്ചയ്ക്ക് കഴിഞ്ഞവര്‍ഷം കാരണമായതും. ലോക് ഡൗണ്‍ മൂലം ഇപ്പോള്‍ റോഡ് പണികളൊക്കെ സ്തംഭിച്ചിരിക്കുകയാണ്. െേകാവിഡ് നിയന്ത്രണം മഴക്കാലത്തിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികളെ ബാധിച്ചത് ആശങ്കകള്‍ക്കി ടയാക്കുന്നുമുണ്ട്. ദേശീയപാത ഈ മഴക്കാലത്തെ നേരിടാന്‍ എത്രത്തോളം പ്രാപ്തമാണെന്ന കാര്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിച്ചേ തീരൂ. ഇതിന് കൊവിഡ് കാല നിയന്ത്രണങ്ങള്‍ തടസമാകരുത്. പൊതു ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ ഇപ്പോള്‍ റോഡുകളുടെ റീടാറിങ് ജോലികള്‍ക്ക് തടസവുമുണ്ടാവില്ല.

News, Kerala, Road, Re-tarring of Perwad-Anangur

കാലവര്‍ഷം അടുത്തെത്തിയിരിക്കെ ദേശീയപാത റീ ടാറിങ് ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി സുഖകരമായ പൊതുഗതാഗതത്തിന് സൗകര്യം ഒരുക്കി കൊടുക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Keywords: News, Kerala, Road, Re-tarring of Perwad-Anangur

Post a Comment