Join Whatsapp Group. Join now!

കൂട്ടാളികള്‍ക്ക് കൈത്താങ്ങായി 'ഒരുമ' കിറ്റ് വിതരണം

സാധാരണക്കാരന്‍ കഷ്ടപ്പെടുമ്പോള്‍ അവനെ ചേര്‍ത്തുപിടിക്കുന്നവരാണ് Kerala, News
കാഞ്ഞങ്ങാട്: (my.kasargodvartha.com 24.05.2020) സാധാരണക്കാരന്‍ കഷ്ടപ്പെടുമ്പോള്‍ അവനെ ചേര്‍ത്തുപിടിക്കുന്നവരാണ് യഥാര്‍ത്ഥ കലാകാരന്മാരെന്നും, അത് തന്നെയാണ് ശരിയായ കലാ പ്രവര്‍ത്തനമെന്നും തെളിയിക്കുകയാണ് നാട്ടു കലാകാര കൂട്ടം കാഞ്ഞങ്ങാട് മേഖലാ കൂട്ടായ്മ. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ പരിധിയിലെ തൊണ്ണൂറോളം കുടുംബങ്ങളിലേക്കും പച്ചക്കറി-പല വ്യഞ്ജന കിറ്റുകളുമായി കലാകാരന്മാര്‍ കയറിയിറങ്ങി പരസ്പര സ്‌നേഹത്തിന്റേയും നന്മയുടേയും സന്ദേശം പകര്‍ന്നു നല്‍കി. അതോടൊപ്പം തന്നെ ചെറുവത്തൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മാസ്‌ക് വിതരണവും, കാസര്‍കോട് മേഖലാ കമ്മറ്റി മുന്‍ കൈയ്യെടുത്തു രക്ത ദാനവും നടത്തുകയുണ്ടായി.

ജില്ലാ തലത്തില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കലോത്സവവും നടത്തി. അതിലെ കൊറോണ അതിജീവനപ്പാട്ട്, പാടാം കുടുംബത്തോടൊപ്പം തുടങ്ങിയ പരിപാടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറി ഉദയന്‍ കുണ്ടംകുഴി കാഞ്ഞങ്ങാട് മേഖല രക്ഷാധികാരി ബാലകൃഷ്ണ പണിക്കര്‍ വെള്ളിക്കോത്തിന് കിറ്റ് നല്‍കി 'ഒരുമ' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷൈജു ബിരിക്കുളം, കുഞ്ഞികൃഷ്ണന്‍ മടിക്കൈ, സുരേഷ് തെക്കേക്കര, രവി വാണിയംപാറ, സതീശന്‍ വെളുത്തോളി, പ്രമോദ് അരയി, സന്തോഷ് ഒഴിഞ്ഞവളപ്പ്, വിമല്‍ കുമാര്‍, നിഖില്‍ കൊക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala, News, Oruma kit distribution

Keywords: Kerala, News, Oruma kit distribution

Post a Comment