Join Whatsapp Group. Join now!

പരീക്ഷ ആരംഭിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് കെ എസ് യു നേതൃത്വം

എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിക്കാനിരിക്കെ Kerala, News
കാസര്‍കോട്: (my.kasargodvartha.com 25.05.2020) എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിക്കാനിരിക്കെ കാസര്‍കോട് നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലേക്ക് മാസ്‌കുകള്‍ എത്തിച്ചു കെ എസ് യു നേതൃത്വം. മാസ്‌ക്ക് വിതരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കെ എസ് യു മണ്ഡലം പ്രസിഡന്റ് ജോബിന്‍ സണ്ണി നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരടാല ബദിയടുക സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ മാധവന് കൈമാറി ഉദ്ഘാടനം ചെയ്തു.

ജവാദ് പുത്തൂര്‍, ജെയിംസ് ബദിയടുക്ക, ഖയ്യൂം ചേരൂര്‍, മുര്‍ഷിദ്, അലന്‍ ബദിയടുക്ക, സഹദ്, മുനാസ് കുന്നില്‍, സവാദ്, തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളില്‍ മാസ്‌ക്ക് വിതരണത്തിന് നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളിലേക്ക് മാസ്‌കുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്ന ഡോ സഫ്വാന്‍ കുന്നില്‍, അന്‍വര്‍ കാടമന, അഹ്മദ് ചേരൂര്‍, ആബിദ് എടച്ചേരി എന്നിവര്‍ക്ക് ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Kerala, News, KSU distribute masks for students

Keywords: Kerala, News, KSU distribute masks for students

Post a Comment