Join Whatsapp Group. Join now!

ഭെല്‍ ഇഎംഎല്‍ തൊഴിലാളികള്‍ക്ക് സൗദി കെഎംസിസി ജില്ലാ കമ്മിറ്റിയുടെ പെരുന്നാള്‍ സമാശ്വാസം

കഴിഞ്ഞ പതിനേഴ് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന കേന്ദ്ര സംസ്ഥാന Saudi KMCC District Committee
കാസര്‍കോട്: (my.kasargodvartha.com 21.05.2020) കഴിഞ്ഞ പതിനേഴ് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇഎംഎല്‍ തൊഴിലാളികള്‍ക്ക് പെരുന്നാള്‍ സമാശ്വാസം നല്‍കി സൗദി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി. ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുമ്പോഴാണ് കോവിഡ് 19 വ്യാപിക്കുന്നത് രാജ്യത്ത് ലോക് ഡൗണ്‍ നിലവില്‍ വരുന്നതും തൊഴിലാളികളുടെ കുടുംബം പട്ടിണിയിലേക്ക് പോയപ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ആനുകൂല്യവും നല്‍കാന്‍ തയ്യാറാവാത്ത സാഹര്യത്തിലാണ് കമ്പനിയിലെ എസ് ടി യു തൊഴിലാളികള്‍ക്ക് സമാശ്വാസവുമായി സൗദി കെഎംസിസി മുമ്പോട്ട് വന്നത്.

കാസര്‍കോട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല എസ് ടി യു ജില്ലാ പ്രസിഡന്റ് എ അഹ്മദ് ഹാജിക്ക് തുക കൈമാറി. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എംഎല്‍എമാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്,അബ്ദുള്‍ കരീം കോളിയാട് മുത്തലിബ് പറക്കട്ട, കെ ബി കുഞ്ഞാമു, എം എ നജീബ്, സുബൈര്‍മാര, ആമു തായല്‍, ലത്തീഫ് മാസ്റ്റര്‍, സലാം പാണലം, പി പി നസീമ ടീച്ചര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സിയാന ഹനീഫ്, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ബഷീര്‍ ചിത്താരി, ഹാരിസ് ബ്രദേര്‍സ്, അബ്ദുര്‍ റഹ് മാന്‍ ബി എ, അബ്ബാസ്, മുഹമ്മദ്, ബി എസ് അബ്ദുള്ള, ഹമീദ്, കൃഷ്ണന്‍, മുഹമ്മദ് ഇഖ്ബാല്‍ ഷാനവാസ് എം എ പ്രസംഗിച്ചു.

Kerala, News, Saudi KMCC District Committee

Keywords: Kerala, News, Help of Saudi KMCC District Committee

Post a Comment