Join Whatsapp Group. Join now!

പെരുന്നാള്‍ ദിനത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ ദേശീയവേദി

മൊഗ്രാലില്‍ അമ്പതോളം കിടപ്പുരോഗികളാണുള്ളത്. വിവിധങ്ങളായ Kerala, News
മൊഗ്രാല്‍: (my.kasargodvartha.com 21.05.2020) മൊഗ്രാലില്‍ അമ്പതോളം കിടപ്പുരോഗികളാണുള്ളത്. വിവിധങ്ങളായ അസുഖങ്ങളാല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വര്‍ഷങ്ങളായി ഇവര്‍ വീട്ടില്‍ തന്നെ ചികിത്സയുമായി വിശ്രമിക്കുന്നവരാണ്. ഡയാലിസിനും മറ്റുമായി അത്യാവശ്യഘട്ടത്തില്‍ ഇവര്‍ ഹോസ്പിറ്റലില്‍ മാത്രം പോകും. അതും വീട്ടുകാരുടെയോ, സാമൂഹ്യ പ്രവര്‍ത്തകരുടെയോ സഹായത്തോടെ മാത്രം.

മൊഗ്രാലിലെ നിര്‍ധന കുടുംബങ്ങളുടെയും കിടപ്പ് രോഗികളുടെയും വിവരശേഖരണം ദേശീയ വേദിയുടെ 'സാന്ത്വനം' പദ്ധതി പ്രകാരം ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റംസാന്‍ -പെരുന്നാള്‍ ഇത്തരം രോഗികള്‍ക്ക് സാന്ത്വനമേകാനും ഇവര്‍ക്കൊപ്പം പെരുന്നാളില്‍ സന്ദര്‍ശനം നടത്തുവാനും ദേശീയവേദി തീരുമാനിച്ചത്. ഒപ്പം ഇവര്‍ക്ക് ചികിത്സാസഹായവും, പെരുന്നാള്‍ കിറ്റും നല്‍കും,

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ദേശീയവേദി ഗള്‍ഫ് പ്രതിനിധി എല്‍ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം എം റഹ്മാന്‍, ജാഫര്‍ ടി കെ, പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

Kerala, News, Help of Mogral Deshiya Vedi

Keywords: Kerala, News, Help of Mogral Deshiya Vedi

Post a Comment