കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഒന്നാംഘട്ട സന്ദര്‍ശനം നടത്തി കഴിഞ്ഞിരുന്നു. ക്ഷേമാലയം പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും രണ്ടാംഘട്ട സന്ദര്‍ശനം നടത്തി മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 38 ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെ വിദേശത്തുള്ളവരും ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരുമായ 3,446 വീടുകളില്‍ സര്‍വ്വേ നടത്തിയതില്‍ ആകെ ജനസംഖ്യ 20,705 ആണ്. ഇവയില്‍ ഇതര സംസ്ഥാനത്തില്‍ നിന്ന് 604 ഉം, വിദേശത്ത് നിന്ന് 4,575 പേരുമാണുള്ളത്. നിലവില്‍ നാട്ടില്‍ വരാന്‍ സാധ്യതയുള്ളവര്‍ വിദേശത്ത് നിന്ന് 1,939 ഉം ഇതര സംസ്ഥാനത്ത് നിന്ന് 208 ഉം പേരാണ്. സ്വന്തമായി ഒന്നില്‍ കൂടുതല്‍ വീട് ഉള്ളവര്‍, ക്വാറന്റെന്‍ സൗകര്യമുള്ളവര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഇതോടൊപ്പം ശേഖരിച്ചിട്ടുണ്ട്.
ആരോഗ്യ സേവനം സമയബന്ധിതമായി നല്‍കാന്‍ വേണ്ടിയാണ് ആണ് രണ്ടാംഘട്ട സര്‍വ്വേ പൂര്‍ത്തിയാക്കിയത് എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍ പറഞ്ഞു. ജില്ലയില്‍ ഇത്തരമൊരു സമഗ്ര സര്‍വേ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം നടത്തുന്ന ആദ്യ കുടുംബാരോഗ്യകേന്ദ്രമാണ് ഉദുമ. സര്‍വ്വേ റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ: എം മുഹമ്മദ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച. ഡോ. സി വേണു, ഡോ: ബിനീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Keywords: Kerala, News, Covid 19; Kshemalayam project in Uduma