Join Whatsapp Group. Join now!

500 ഓളം കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് കോണ്‍ഗ്രസ്

500 ഓളം കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പൊയ്‌നാച്ചി ഇന്ദിരാഭവന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പച്ചക്കറി Kerala, News, Congress help 500 families
ചട്ടഞ്ചാല്‍: (my.kasargodvartha.com 12.05.2020) 500 ഓളം കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പൊയ്‌നാച്ചി ഇന്ദിരാഭവന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പച്ചക്കറി, ധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഒന്നാം ഘട്ടത്തില്‍ പൊയിനാച്ചി മൊട്ട, ആടിയും, പൊന്നാട്ടടുക്കം, മണ്ഡലിപ്പാറ പ്രദേശങ്ങളില്‍ 300 ഓളം കിറ്റുകളും  രണ്ടാം ഘട്ടത്തില്‍ നെല്ലിയടുക്കം, പൊട്ടന്‍കൊച്ചി, സൗത്ത് പെട്രോള്‍പമ്പ്, മൈലാട്ടി പ്രദേശങ്ങളില്‍ 200 ഓളം കിറ്റുകളും വിതരണം ചെയ്തു. 

ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, പൊയിനാച്ചി മൊട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഞ്ഞിരാമന് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തളക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Kerala, News,  Congress help 500 families

മണിമോഹന്‍ ചട്ടഞ്ചാല്‍, രാജന്‍ കെ. പൊയ്‌നാച്ചി, പ്രദീഷ് നെല്ലിയടുക്കം, ശ്രീജിത്ത് എന്‍.സി, രത്‌നാകരന്‍ പൊയിനാച്ചി മോട്ട, ജയേഷ് നെല്ലിയടുക്കം, ചന്ദ്രന്‍ പി.ജി, പ്രദീപ് അടിയം, രാജേഷ് പടിഞ്ഞാറേക്കര, പ്രദീപ് കനിയടുക്കം, ജയന്‍ നെല്ലിയടുക്കം, ശ്രീനി നെല്ലിയടുക്കം മണി മൊട്ട എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News,  Congress help 500 families

Post a Comment