Join Whatsapp Group. Join now!

500 പേര്‍ക്ക് ഭക്ഷണകിറ്റ്, 100 പേര്‍ക്ക് മരുന്ന്; കാരുണ്യ രംഗത്ത് പുതിയ അധ്യായം തീര്‍ത്ത് ബദര്‍ ചാരിറ്റി

കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മാതൃക തീര്‍ക്കുകയാണ് കാസര്‍കോട് ബദര്‍ ചാരിറ്റി Kerala, News, Badar charity distribute food kit and medicines
നെല്ലിക്കട്ട: (my.kasargodvartha.com 15.05.2020) കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മാതൃക തീര്‍ക്കുകയാണ് കാസര്‍കോട് ബദര്‍ ചാരിറ്റി. ഇതിനകം 500 ലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് സൗജന്യമായി നല്‍കി. നൂറോളം കുടുംബങ്ങള്‍ക്ക് ജീവന്‍രക്ഷാ മരുന്നെത്തിക്കാനും സാധിച്ചതായി ചാരിറ്റി സാരഥി ഫൈസല്‍ നെല്ലിക്കട്ട പറഞ്ഞു.

500 രൂപ മുതല്‍ 2000 രൂപ വരെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കിയതിനു പുറമെ മരുന്ന് എത്തിക്കുന്നതിനും സഹായിച്ചു. നെല്ലിക്കട്ടയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാന്ത്വനം നല്‍കുന്നതിന് തുടങ്ങിയ സംവിധാനം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സഹായവുമായി കടന്ന് ചെല്ലുകയായിരുന്നു.

അതിഥി തൊഴിലാളികളുടെ ദുരിതമകറ്റാനും രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കാനും സാധിച്ചു. നിരവധി രോഗികള്‍ക്ക് ഇതിനകം സഹായം നല്‍കി. കുടിവെള്ള സൗകര്യമൊരുക്കാനും കഴിഞ്ഞു. സര്‍ക്കാറിന്റെ വാര്‍ഡ്തല ജാഗ്രതാസമിതിയംഗവും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ കൂടിയായ ഫൈസല്‍ നെല്ലിക്കട്ടയുടെ കീഴില്‍ ഒരു കൂട്ടം സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ രംഗത്തുണ്ട്. റമദാന്‍ കിറ്റ്, പച്ചക്കറി വിഭവം തുടങ്ങിയവയും വിതരണം ചെയ്തു.
 Kerala, News, Badar charity distribute food kit and medicines

1000 പേര്‍ക്ക് മാസ്‌ക് വിതരണവും നടത്തി. കൂടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കാനുള്ള തീരുമാനത്തിലാണ് ഫൈസല്‍ നെല്ലിക്കട്ടയും സാന്ത്വനം സഹ പ്രവര്‍ത്തകരും.



Keywords: Kerala, News, Badar charity distribute food kit and medicines

Post a Comment