Join Whatsapp Group. Join now!

ആ വസന്തം മണ്‍ മറഞ്ഞു അനുസ്മരണം/ ബി എം പട്‌ള

പട്‌ള ബി.എം അബ്ദുര്‍ റഹ് മാന്‍ ഹാജി എന്ന നന്മ മരം കാലയവനികയ്ക്കുളളില്‍ മറഞ്ഞിരിക്കുന്നു Kerala, News, Obituary, Patla BM Abdul Rahman no more
(my.kasargodvartha.com 08.04.2020) പട്‌ള ബി.എം അബ്ദുര്‍ റഹ് മാന്‍ ഹാജി എന്ന നന്മ മരം കാലയവനികയ്ക്കുളളില്‍ മറഞ്ഞിരിക്കുന്നു. അങ്ങയെക്കുറിച്ചെഴുതാന്‍ അക്ഷരങ്ങളെ തിരയുകയാണ് ഞാന്‍. കാരണം അങ്ങ് കൊളുത്തി വെച്ച സൗഹൃദങ്ങളൊക്കെ മത്സരിച്ച് കൊണ്ട് അങ്ങയുടെ നന്മകളുടെയും ബന്ധങ്ങളുടെയും കഥ പറയുകയും എഴുതിക്കൊണ്ടിരിക്കുകയുമാണ്. അങ്ങിനെയായിരുന്നുവല്ലൊ താങ്കളുടെ ജീവിതവും.

ഏതൊരു പക്ഷത്ത് ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും എങ്ങിനെയായിരിക്കണമെന്ന് ഞങ്ങള്‍ക്കൊക്കെ ജീവിച്ച് കാണിച്ച് തന്നതും നിങ്ങളായിരുന്നില്ലെ.
താങ്കളുടെ സാന്നിദ്ധ്യമില്ലാത്ത സഥലങ്ങള്‍ വളരെ വിരളമായിരുന്നില്ലെ.
Kerala, News, Obituary, Patla BM Abdul Rahman no more


ഒരിക്കലും അസ്തമിക്കാത്ത ഓര്‍മ്മകള്‍, അണയാത്ത പ്രകാശങ്ങള്‍. ഇതൊന്നും ഒരു ഭംഗി വാക്കുകളല്ല.
ഏവരുടെയും മനസ്സിലുമെന്ന പോലെ എന്നിലും ഉളവാക്കുന്ന വാസ്തവങ്ങളാണൊക്കെയും.
താങ്കളുടെ വിയോഗത്തില്‍ നാനാ തുറകളില്‍ നിന്നും അനുശോചനമറിയിച്ചുളള വോയ്‌സുകളും കുറിപ്പുകളും താങ്കളാരാണെന്നും എന്താണെന്നും അറിയുകയായിരുന്നു ഞാനടക്കമുളള വലിയൊരു സമൂഹം.
സൗഹൃദങ്ങള്‍ കൊണ്ട് വിസ്മയ ഭരിതമാക്കിത്തീര്‍ത്ത  ജീവിതത്തിന് തിരശ്ശീല വീണിട്ടും ആ ശരീരം മണ്ണോട് ചേര്‍ന്നിട്ടും ദിവസങ്ങളായി അങ്ങയോടുളള മുഹബ്ബത്തിന്റെ പോരിശ നിലക്കുന്നേയില്ല.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണത്രെ അവരുടെ നന്മകളെ മരണ ശേഷം എണ്ണിപ്പറയുന്നത്.

പലരും ആഗ്രഹിച്ചിരിക്കാം അങ്ങയുടെ മുഖമൊന്ന് അവസാനമായിക്കാണാന്‍.
പക്ഷെ വല്ലാത്തൊരു പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന വര്‍ത്തമാന കാലത്തെ പഴിക്കാന്‍ നമുക്കാകില്ലല്ലൊ.

മരണത്തിന് മുമ്പെ തനിക്ക് ശാശ്വതമായി അന്തിയുറങ്ങാനുളള വീട് തന്റെ ശ്രമ ഫലമായി പണിതുയര്‍ത്തിയ പട്‌ള ത്വാഹാ നഗര്‍ മസ്ജിദിന്റെ ചാരത്ത് ഒരുക്കി വെച്ച്  ആ മണ്ണോടലിഞ്ഞപ്പോള്‍ അങ്ങേക്കുളള പ്രാര്‍ത്ഥനകള്‍ സദാ ആ ഖബറിലേക്ക് വര്‍ഷിച്ച് കൊണ്ടേയിരിക്കും.
തീര്‍ച്ച.

മംഗലാപുരം ആശുപത്രിയില്‍ ഒരു ഭാഗം തളര്‍ത്തിയ ശരീരവുമായി ജീവിതത്തോട് മല്ലിടുന്ന അങ്ങയെ ഹാജിയാര്‍ച്ച എന്ന് വിളിച്ച് കൈ പിടിച്ചിട്ടുണ്ട് ഞാന്‍. പക്ഷെ തിരിച്ചൊരു പ്രതികരണമില്ലാത്തപ്പോള്‍ അറിയാതെ എന്റെ മനസ്സ് പതറിയിട്ടുണ്ട്. അവസാനം കെയര്‍വെല്‍ ഹോസ്പിറ്റലിലും വീട്ടിലുമൊക്കെയായിരുന്നപ്പോഴും ശോഷിച്ച് പോയ ആ മാന്യ ദേഹത്തെ നോക്കി ഞാന്‍ ആത്മാര്‍ത്ഥമായി പടച്ചവനോട് പ്രാര്‍ത്ഥിച്ചിരുന്നു  അദ്ധേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി.
പക്ഷെ മരണമെന്ന സത്യത്തെ പുല്‍കാതിരിക്കാന്‍ ആര്‍ക്കുമാകില്ലല്ലൊ.


Keywords: Kerala, News, Obituary, Patla BM Abdul Rahman no more

Post a Comment