മേല്‍പറമ്പ്: (my.kasargodvartha.com 30.04.2020) കോവിഡ് ദുരന്തത്തില്‍ ലോകം വറുതിയിലേക്ക് നീങ്ങുമ്പോള്‍, ആരാരും ഇല്ലാത്ത വൃദ്ധ സദനത്തില്‍ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മാര്‍ക്ക് ആശ്വാസമായി മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തി. മേല്‍പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ നിര്‍ദേശം പ്രകാരമാണ് ലീഗ് കമ്മിറ്റി ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
പരവനടുക്കം വൃദ്ധസദനത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സി ഐ ബെന്നി ലാലു ഭക്ഷ്യ ധാന്യ കിറ്റുകള്‍ കൈമാറി. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് നസീര്‍ കെ വി ടി, ജനറല്‍ സെക്രട്ടറി കെ പി അഷ്റഫ്, ഷരീഫ് സലാല, എ എസ് ഐ ലക്ഷ്മി നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Muslim league help for old age peoples