Join Whatsapp Group. Join now!

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി Kerala, News, Memorandum submitted to CM with demands solution for problems of General Hospital
കാസര്‍കോട്: (my.kasargodvartha.com 05.04.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകന്‍ മേല്‍പറമ്പിലെ ബി കെ മുഹമ്മദ് ഷാ ആണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. രാജ്യത്ത് തന്നെ കോറോണ ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട സ്ഥലമാണ് കാസര്‍കോട്. ഇവിടുത്തെ ആശുപത്രിയുടെ അസൗകര്യത്തെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഒരു വാര്‍ഡില്‍ തന്നെ ആറിലധികം പേരാണ് കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വാര്‍ഡിലേക്ക് പുതിയ രോഗികള്‍ വരുമ്പോള്‍ ആദ്യം വന്നവരുടെ രോഗം മാറാതിരിക്കാന്‍ ഇത് കാരണമാകുന്നുണ്ടോ എന്ന് സംശയിച്ച് പോകുന്നു. അതുപോലെ കോറോണ പോസറ്റീവ് ആയവരുടെ രണ്ടാമത്തെ റിസള്‍ട്ട് പുറത്ത് വിടുന്നില്ല എന്ന പരാതിയും രോഗികള്‍ക്കുണ്ട്. വസ്തുത അന്വേഷിച്ച് അവരുടെ ആശങ്ക പരിഹരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
 Kerala, News, Memorandum submitted to CM with demands solution for problems of General Hospital

അതുപോലെ ഇവിടെ പരിശോധിക്കാന്‍ വരുന്നവരെയൊക്കെ ലക്ഷണങ്ങളില്ല എന്നതിന്റെ പേരില്‍ മടക്കി അയക്കുകയാണ്. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം യാതൊരു വിധ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് പോസിറ്റീവ് കണ്ടത്. അതും ഇവിടുത്തെ പൊതു പ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തിയാണ് നടത്തുന്നത്. വിദേശത്ത് നിന്ന് വന്നവരേയും, ബന്ധപ്പെട്ടവരേയും ലക്ഷണങ്ങളില്ലെങ്കിലും കാസര്‍കോടിന്റെ പ്രത്യേക  സാഹചര്യം കണക്കിലെടുത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ സംവധാനമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.


Keywords: Kerala, News, Memorandum submitted to CM with demands solution for problems of General Hospital

Post a Comment