Join Whatsapp Group. Join now!

ലോക്ക് ഡൗണ്‍; ദുരിതമനുഭവിക്കുന്നവര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സഹായസ്പര്‍ശം

ചെമ്മനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കഴിയുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ അടക്കം Kerala, News, Lock down; United Kainoth's help for poor
മേല്‍പറമ്പ: (my.kasargodvartha.com 08.04.2020) ചെമ്മനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കഴിയുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ അടക്കം 60ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ ധാന്യങ്ങള്‍ അടങ്ങുന്ന കിറ്റ് യുണൈറ്റഡ് കൈനോത്തും ജനജാഗ്രത സമിതിയും സംയുക്തമായി വിതരണം ചെയ്തു.
 Kerala, News, Lock down; United Kainoth's help for poor

ജനജാഗ്രത സമിതിയുടെ സഹായത്തോടെ പഞ്ചായത്ത് നല്‍കിയ അരിയുടെ കൂടെ യുണൈറ്റഡ് കൈനോത്തിന്റെ കൈത്താങ്ങും കൂടിയായപ്പോള്‍ ലോക്ക്‌ഡൌണ്‍ കാരണം ബുദ്ധിമുട്ടിലായ ഒരുപാട് കുടുംബങ്ങള്‍ക്കത് സഹായകമായി. പഞ്ചായത്ത് വക അനുവദിക്കപ്പെട്ട അരിയുടെ കൂടെ ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങളുടെ കിറ്റ് ആണ് ദുരിതമനുഭവക്കുന്ന കുടുംബങ്ങള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുത്തത്.

ക്ലബ്ബ് അംഗം ആഷി ലാല, ജനജാഗ്രത സമിതി അംഗം ആരിഫ് കല്ലട്ര, നൗഷാദ് ഒറവങ്കര എന്നിവരുടെ നേതൃത്വത്തിലാണ് ഈ സേവനം ജനങ്ങളിലേക്ക് എത്തിച്ചത്. ഇതുകൂടാതെ ഗള്‍ഫ് കമ്മിറ്റി സ്വരൂപ്പിച്ച ഫണ്ടില്‍ നിന്നും 22 ഓളം കുടുംബങ്ങള്‍ക്ക് 10 ദിവസത്തേക്ക് ഉള്ള ഭക്ഷണ കിറ്റുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന കൈനോത്തും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാവര്‍ക്കും അവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് യുണൈറ്റഡ് കൈനോത്ത് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.

അതേസമയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, തീരെ പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ എന്നിങ്ങനെയുള്ള വീടുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിക്കാനും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുണൈറ്റഡ് കൈനോത്ത് പ്രസിഡന്റ് നിയാസിന്റെ നൈഫിന്റെ നേതൃത്ത്വതില്‍ പ്രവര്‍ത്തകര്‍ സജീവമായി തന്നെ രംഗത്തുണ്ട്. ഇനിയും ആര്‍ക്കെങ്കിലും റേഷന്‍ സാധനങ്ങള്‍ കിട്ടാതെ ബാക്കിയുണ്ടെങ്കില്‍ വിവരം അറിയിക്കുന്നത് അനുസരിച്ച് വീടുകളിലേക്ക് എത്തിക്കുന്നതായിരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നിയാസ് നൈഫ് അറിയിച്ചു.


Keywords: Kerala, News, Lock down; United Kainoth's help for poor

Post a Comment