Join Whatsapp Group. Join now!

31 വര്‍ഷത്തെ സേവനത്തിനു ശേഷം കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ഇ മോഹനന്‍ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നു

31 വര്‍ഷത്തെ സേവനത്തിനു ശേഷം കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ഇ മോഹനന്‍ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നു Kerala, News, E Mohanan retired from Bank manager post
കാസര്‍കോട്: (my.kasargodvartha.com 30.04.2020) 31 വര്‍ഷത്തെ സേവനത്തിനു ശേഷം കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ഇ മോഹനന്‍ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നു. 1989 മേയ് 15ന് ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് മോഹനന്‍ നിയമിതനാകുമ്പോള്‍ ബേങ്കിന് ബ്രാഞ്ചുകള്‍ ഇല്ലായിരുന്നു. നാമമാത്ര ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അഡ്വ. ടി വി ഗംഗാധരനായിരുന്നു അന്ന് ബാങ്ക് പ്രസിഡണ്ട്.

സൗമ്യനും പൊതു സമ്മതനുമായ മോഹനന്‍ സ്ഥാപനത്തിന് നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. ഇടപാടുകാരിലും സഹപ്രവര്‍ത്തകരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തന് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയിലും, ജീവനക്കാരുടെ പ്രയാസങ്ങളിലും ഇടപെടാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.
Kerala, News, E Mohanan retired from Bank manager post

ബാങ്കില്‍ ജോലി ലഭിക്കുമ്പോള്‍ സി പി എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലയിലായിരുന്നു. അതിന് മുമ്പ് ബാലസംഘം മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം പഞ്ചായത്ത് സെക്രട്ടറി കാസര്‍കോട്, കാറഡുക്ക ഏരിയാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കാറഡുക്ക ഏരിയാ പ്രസിഡണ്ടും, ജില്ലാ കമ്മിറ്റി അംഗവുമാണ്.

ദീര്‍ഘകാലം പാണൂര്‍ എ കെ ജി ഗ്രന്ഥശാലയുടെ സെക്രട്ടറി, പ്രസിഡണ്ട് എന്നീ ഭാരവാഹിത്വം വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കൂടിയായിരുന്നു. 2000 - 2005 കാലയളവില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1986 ഓഗസ്റ്റ് എട്ടിന് കാസര്‍കോട് പുലിക്കുന്ന് ചിന്‍മയ ഹാളില്‍ അന്നത്തെ മന്ത്രി കെ പി നൂറുദ്ദീന്‍ പങ്കെടുത്ത പരിപാടിയിലേക്ക് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ തൊഴിലിന് വേണ്ടിയുള്ള മാര്‍ച്ചില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിരയാവുകയും 21 ദിവസം മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പം ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

മുളിയാര്‍ പഞ്ചായത്തില്‍ എരിഞ്ചേരി സ്വദേശിയാണ്. ഭാര്യ: ജ്യോതികുമാരി (കാറഡുക്ക ജി വി എച്ച് എസ് എസ് അധ്യാപിക). മകള്‍ കൃഷ്ണപ്രിയ. (ചെന്നൈ ടി സി എസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. മകന്‍ ശ്രീഹരി ചെന്നൈ ലെയോള കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.


Keywords: Kerala, News, E Mohanan retired from Bank manager post

Post a Comment