Join Whatsapp Group. Join now!

ദിശ സന്തോഷ് നഗറിന്റെ ഓണ്‍ലൈന്‍ ക്യാമ്പ് സമാപിച്ചു

ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ ദിശ സന്തോഷ്നഗര്‍ വാട്സപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ഇ-ലേണിംഗ് ഓണ്‍ലൈന്‍ ക്യാമ്പ് സമാപിച്ചു Kerala, News, Sandhoshnagar, Online-camp, Disha online Camp end
സന്തോഷ്നഗര്‍: (my.kasargodvartha.com 18.04.2020) ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ ദിശ സന്തോഷ്നഗര്‍ വാട്സപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ഇ-ലേണിംഗ് ഓണ്‍ലൈന്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തെ ആരോഗ്യ സംശയ നിവാരണവും ക്വിസ് മത്സരവുമടക്കം വ്യത്യസ്തമായ ക്ലാസുകളും വ്യക്തിത്വ വികസന സെഷനുകളുമാണ് 15 ദിവസങ്ങളിലായി നടത്തിയത്.
Kerala, News, Sandhoshnagar, Online-camp, Disha online Camp end

വിവിധ സെഷനുകള്‍ക്ക് ഡോ. ശബാന ബീഗം, ജിതിന്‍ ശ്യാം, മുഹമ്മദ് സാദിഖ്, ഉസാം പള്ളങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ പ്രൊഫ. അബ്ദുല്‍ ഹമീദ്, ഹാഷിം ബംബ്രാണി, ആല്‍ബിന്‍ മാത്യു, ടി.എ ശാഫി, മന്‍സൂര്‍ ഹുദവി, ബദറുദ്ദീന്‍ ചെങ്കള, കാദര്‍ കരിപ്പൊടി എന്നിവര്‍ സംബന്ധിച്ചു. 15 ദിവസം നീണ്ട് നിന്ന ക്യാമ്പിന്ന് ദിശ ഭാരവാഹികളായ ടി.എം അബ്ദുല്‍ മഅ്‌റൂഫ്, അബ്ബാസ് മാര, സിദ്ദീഖ് അബ്ദുല്ല, സുമൈസ് ബദ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kerala, News, Sandhoshnagar, Online-camp, Disha online Camp end

Post a Comment