മൊഗ്രാല്‍: (my.kasargodvartha.com 30.04.2020) കോവിഡ്-19 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൊഗ്രാല്‍ ടൗണില്‍ എത്തുന്നവര്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്ന് ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ മുതല്‍ 500 രൂപ വരെ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവിയും, ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ വേദി മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ ദേശീയ വേദി ഭാരവാഹികളെ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് മുഹമ്മദ് അബ്‌കൊ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 95440 04222, 7012 422354.

Keywords: Kerala, News, Covid-19: Mogral Desheeya Vedi ready to distribute mask