Join Whatsapp Group. Join now!

എല്ലാ വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ബെണ്ടിച്ചാല്‍ സുബുലുസ്സലാം ചാരിറ്റി

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ജാതി മത ഭേദമന്യേ എല്ലാ വീടുകളിലും ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കി ബെണ്ടിച്ചാല്‍ സുബുലുസ്സലാം ചാരിറ്റിയുടെ മാതൃക Kerala, News, Bendichal, Food kits, Bendichal Subulussalam Charity distributed food kits
കാസര്‍കോട്: (my.kasargodvartha.com 30.04.2020) കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ജാതി മത ഭേദമന്യേ എല്ലാ വീടുകളിലും ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കി ബെണ്ടിച്ചാല്‍ സുബുലുസ്സലാം ചാരിറ്റിയുടെ മാതൃക. ലോക്ഡൗണ്‍ ദുരിതത്തോടൊപ്പം റമദാനും വന്നെത്തിയതോടെയാണ് 150ഓളം കിറ്റുകള്‍ ബെണ്ടിച്ചാലിലെ ജോലിയില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. ഇതിന്റെ ഉദ്ഘാടനം മേല്‍പറമ്പ് സി ഐ ബെന്നിലാല്‍  നിര്‍വഹിച്ചു.

നേരത്തെയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സുബുലുസ്സലാം ചാരിറ്റി മാതൃകയായിരുന്നു. എല്ലാ മാസവും നിര്‍ധനരായ 17ഓളം കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷമായി ഭക്ഷണ കിറ്റ് വീട്ടില്‍ എത്തിച്ചുനല്‍കിവരുന്നു. പാവപ്പെട്ട കുടുംബത്തിനുള്ള വീട് നിര്‍മാണവും നടന്നുവരുന്നു. ഇതിനു പിന്നാലെയാണ് ബെണ്ടിച്ചാലിലെ മിക്ക വീടുകളിലും കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.
Kerala, News, Bendichal, Food kits, Bendichal Subulussalam Charity distributed food kits

എസ് ഐ പത്മരാജ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ സുബുലുസ്സലാം ചാരിറ്റി പ്രവര്‍ത്തകരായ
അലി പുത്തൂര്‍, ഹാരിസ്  ഇ എച്ച്, അലി ബാലനടുക്കം, ഖാലിദ് ബി എ, ഇബ്രാഹിം, റഫീഖ് കുന്നില്‍,
ഫൈസല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Keywords: Kerala, News, Bendichal, Food kits, Bendichal Subulussalam Charity distributed food kits

Post a Comment