റീബൂട്ട് കേരള ഹാക്കത്തോണിന് പെരിയ പോളിടെക്നിക്കില്‍ വെള്ളിയാഴ്ച തുടക്കമാകും
കാസര്‍കോട്: (my.kasargodvartha.com 03.03.2020) സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുത്തന്‍ ആശയങ്ങളും വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി റീബൂട്ട് കേരള ഹാക്കത്തോണ്‍ മാര്‍ച്ച് ആറ് മുതല്‍ പെരിയ പോളിടെക്നിക്കില്‍ നടക്കും. കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെ കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനായി കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആരംഭിച്ച നവീന പദ്ധതിയാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിസ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ശാശ്വതവും ഫലപ്രദവുമായ സാങ്കേതിക പരിഹാരം കണ്ടെത്തുകയാണ് ഹാക്കത്താണിന്റെ ലക്ഷ്യം. വിവിധ മേഖലകളിലും സമൂഹത്തിലും പൊതുജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി, അവയില്‍ സാങ്കേതികതയുടെ സഹായത്തോടെ പരിഹാരം കാണാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഹാക്കത്തോണിലൂടെ പരിഹാരം കാണും. വിദ്യാഭ്യാസ രംഗവും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്. പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പ്രശ്നങ്ങള്‍ക്ക് കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തുക.
കാഞ്ഞങ്ങാട്ട് 'ജയില്‍ഭരോ' 6ന്
കാഞ്ഞങ്ങാട്: സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ആറിന് കാഞ്ഞങ്ങാട്ട് വനിതാ റാലിയും ഹെഡ്‌പോസ്റ്റ് ഓഫീസ് പിക്കറ്റിംഗും 'ജയില്‍ഭരോ' സംഘടിപ്പിക്കുമെന്ന് വര്‍ക്കിംഗ് മിമന്‍സ് കോര്‍ഡിനേഷന്‍ (സി ഐ ടി യു )
എരിഞ്ഞിപ്പുഴ ആനക്കുഴി വയനാട്ടുകുലവന്‍ തെയ്യംകെട്ട് 6ന് തുടങ്ങും
എരിഞ്ഞിപ്പുഴ: എരിഞ്ഞിപ്പുഴ ആനക്കുഴി വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം 6ന് തുടങ്ങും.
തെയ്യംകെട്ട് ഉത്സവം: കൂവം അളക്കല്‍ 6ന്
കാഞ്ഞങ്ങാട്: തെക്കേ വെളളിക്കോത്ത് വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവത്തിന് 6ന് 11.20ന് കൂവം അളക്കും.
അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും 6ന് തുടങ്ങും
സന്തോഷ്‌നഗര്‍: കുഞ്ഞിക്കാനം അല്‍അമീന്‍ യുവജന സംഘത്തിന്റെ ഒമ്പതാം വാര്‍ഷികവും അജ്മീര്‍ ആണ്ടുനേര്‍ച്ചയും മതപ്രഭാഷണവും 6,7,8 തീയ്യതികളില്‍ കുഞ്ഞിക്കാനം കുഞ്ഞഹമ്മദ് മുസ്ലിയാര്‍ നഗറില്‍ നടക്കും.
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 06-03-2020