ദുബൈ: (my.kasargodvartha.com 16.03.2020) ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ 2020 ഏപ്രില്‍ അഞ്ച് മുതല്‍ മേല്‍പറമ്പ ചന്ദ്രഗിരി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് മൊയ്തു ട്രോഫിക്ക് വേണ്ടിയുള്ള എസ് എഫ് എ അംഗീകാരത്തോടെയുള്ള ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായി ഡോ. പി എ ഇബ്രാഹിം ഹാജി, ഷാഫി ചാപ്പ ചെമ്പരിക്കക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
കേരളത്തിലെ മികച്ച 18 ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും. 5,000 ഓളം കാണികള്‍ക്ക് കളി കാണാനുള്ള താല്‍ക്കാലിക ഗ്യാലറിയുടെ കാല്‍നാട്ടു കര്‍മ്മം ഉടന്‍ നടക്കും. ലോഗോ പ്രകാശന ചടങ്ങില്‍ യു എ ഇ കമ്മിറ്റി പ്രസിഡന്റ് റാഫി മാക്കോട്, സെക്രട്ടറി ഹാരിസ് കല്ലട്ര, ടി ആര്‍ ഹനീഫ, കെ ആര്‍ അഷ്‌റഫ്, കെ ജി എന്‍ റൗഫ്, ജാഫര്‍ വള്ളിയോട്, നസീര്‍ കൊപ്ര, നിയാസ് കേറ്റം, സുഹൈല്‍ മേല്‍പറമ്പ പങ്കെടുത്തു.
Keywords: Gulf, News, Moidu trophy Football tournament: logo releasedകേരളത്തിലെ മികച്ച 18 ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും. 5,000 ഓളം കാണികള്‍ക്ക് കളി കാണാനുള്ള താല്‍ക്കാലിക ഗ്യാലറിയുടെ കാല്‍നാട്ടു കര്‍മ്മം ഉടന്‍ നടക്കും. ലോഗോ പ്രകാശന ചടങ്ങില്‍ യു എ ഇ കമ്മിറ്റി പ്രസിഡന്റ് റാഫി മാക്കോട്, സെക്രട്ടറി ഹാരിസ് കല്ലട്ര, ടി ആര്‍ ഹനീഫ, കെ ആര്‍ അഷ്‌റഫ്, കെ ജി എന്‍ റൗഫ്, ജാഫര്‍ വള്ളിയോട്, നസീര്‍ കൊപ്ര, നിയാസ് കേറ്റം, സുഹൈല്‍ മേല്‍പറമ്പ പങ്കെടുത്തു.
< !- START disable copy paste -->