Join Whatsapp Group. Join now!

ഫാൽകൺ ദുബൈ എറൗൺഡ് കളനാട് ഫുട്ബോൾ പ്രീമിയർ ലീഗ്; ബറ്റാലിയൻ ബസ് സ്റ്റാൻഡ് ജേതാക്കൾ

കളനാട് ഫാൽകൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറൗൺഡ് Gulf, News, Falcon Dubai around Kaland Premier league football Tournament: Batalian Bus Stand Champions
ദുബൈ: (my.kasargodvartha.com 13.03.2020) കളനാട് ഫാൽകൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറൗൺഡ് കളനാട് ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ ഒന്ന് ദുബൈയിൽ സംഘടിപ്പിച്ചു.  എട്ട് ടീമുകൾ മാറ്റുരച്ച  വാശിയേറിയ മത്സരത്തിൽ ഫൈനലിൽ ശക്തരായ  ബിഗ് ബീറ്റെഴ്സ് ഹദ്ദാദിനെ തോൽപ്പിച്ചു (1 -0 ) ബറ്റാലിയൻ ബസ് സ്റ്റാൻഡ് ജേതാക്കളായി.



മികച്ച ഗോൾ കീപറായി ബറ്റാലിയനിലെ മുഫീദും ഡിഫൻഡറായി ബിഗ് ബീറ്റേർസിലെ സുഹൈലും തിരഞ്ഞെടുക്കപ്പെട്ടു. ഫിലാൻസ് അയ്യങ്കോലിലെ നിഹാദ് ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ സ്കോറുകൾ വാരിക്കൂട്ടിയപ്പോൾ ബറ്റാലിയനിലെ നിഫാൽ എൻ കെ മികച്ച കളിക്കാരനായി.

30 വർഷത്തോളം ഫാൽകൺ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞ യൂസഫ് തൊപ്പട്ടയ്ക്ക് സമാപന ചടങ്ങിൽ ഉപഹാരം നൽകി. ക്ലബ് പ്രസിഡണ്ട് റഫീഖ് ഉപ്പിൻ്റെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ അച്ചു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി ഭാരവാഹികളും ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തിയിരുന്നു.



കെ എച്ച് മുഹമ്മദ്, ലത്വീഫ് ഖത്വർ, അഹ്മദ് ഉപ്പ്, റഹീം തൊപ്പട്ട, ഹാരിസ് ചട്ടു, എം എ അബ്ദുല്ല സിംഗപ്പൂർ, നൗഷാദ് മിഅറാജ്,  എം എ നിസാർ സിംഗപ്പൂർ, ഖലീൽ ഉപ്പ്, വാഹിദ് കെം എം കെ, ഹകീം യു കെ, ഇബ്രാഹിം ദേളി, ഹസൈനാർ അയ്യങ്കോൽ, അബ്ദുല്ല പുളുന്തോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. അബ്ദുൽ ഫത്താഹ് പുളുന്തോട്ടി സ്വാഗതവും നൗഷാദ് കുന്നിൽ നന്ദിയും പറഞ്ഞു.



Keywords: Gulf, News, Falcon Dubai around Kaland Premier league football Tournament: Batalian Bus Stand Champions

Post a Comment