Join Whatsapp Group. Join now!

കളക്ട്രേറ്റ് ജീവനക്കാര്‍ക്ക് കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് വേണ്ടി Kerala, News, Eye testing camp conducted for Collectorate Employees
കാസര്‍കോട്: (my.kasargodvartha.com 09.03.2020) കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് ജീവനക്കാര്‍ക്ക് ഏറെ പ്രയോജനകരമായി. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. 250 ലധികം ജീവനക്കാരുടെ കണ്ണുകള്‍ പരിശോധിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. എ ഡി എം എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.



സീനിയര്‍ സൂപ്രണ്ട് കെ മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ലേബര്‍ വെല്‍ഫെയര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം, കാന്‍ഫെഡ് ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി പ്രഭാകരന്‍, ഡെപ്യൂട്ടി കളക്ടര്‍ രാധിക,  അല്‍സലാമാ കണ്ണാശുപത്രിയിലെ ഡോക്ടര്‍ കമാല്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ഇ ഗവണന്‍സ് അവാര്‍ഡ് നേടിയ ജില്ലാ കലക്ടര്‍ക്ക് കാന്‍ഫെഡിന്റെ ഉപഹാരം കൂക്കാനം റഹ് മാന്‍ നല്‍കി.

ക്യാമ്പുകള്‍ നടത്തിയ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ജില്ലാ കലക്ടര്‍ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി. കാന്‍ഫെഡ് ഭാരവാഹികളായ പാറയില്‍ അബൂബക്കര്‍, വിജയന്‍ കരിവെള്ളൂര്‍, പ്രൊഫ. ശ്രീനാഥ്, അഡ്വ. മാധവന്‍ മലാങ്കാട്, എ. നാരായണന്‍, സി.പി.വി വിനോദ്കുമാര്‍, കെ ആര്‍ ജയചന്ദ്രന്‍, ഹനീഫ കടപ്പുറം, മാധവന്‍ മട്ടുമ്മല്‍, നിത്യന്‍ നെല്ലിത്തല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Kerala, News, Eye testing camp conducted for Collectorate Employees

Post a Comment