കാഞ്ഞങ്ങാട്: (my.kasargodvartha.com 08.03.2020) ഐങ്ങോത്ത് സെവന്‍സ് ഫുട്ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആസ്പയര്‍ സിറ്റി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യന്‍ ആര്‍ട്ട്‌സ് എട്ടിക്കുളം ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നെക്സ്റ്റല്‍ ഷൂട്ടേര്‍സ് പടന്നയെ പരാജയപ്പെടുത്തിയാണ് ആസ്പയര്‍ സിറ്റി ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ടിക്കുളം മുത്തമിട്ടത്.
ആവേശകരമായ ഫൈനല്‍ മത്സരം കാണാന്‍ നേരത്തെ തന്നെ കാണികളുടെ ഒഴുക്കായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ സഹല്‍ അബ്ദു സമദും, മുഹമ്മദ് റാഫിയും, കെ പി രാഹുലും, ആസിഫ് കോട്ടയിലും ഷൂട്ടേഴ്‌സ് പടന്നയ്ക്കു വേണ്ടി ജഴ്‌സിയണിഞ്ഞു. മത്സരത്തിന്റെ 15-ാം മിനുട്ടില്‍ ഇന്ത്യന്‍ ആര്‍ട്‌സ് എട്ടിക്കുളത്തിന്റെ പതിനൊന്നാം നമ്പര്‍ താരം അബു നേടിയ ഗോളിലൂടെ മുന്നിലെത്തി. ബോക്‌സില്‍ ഫൗള്‍ വെച്ചതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് മുഹമ്മദ് റാഫി ലക്ഷ്യത്തിലെത്തിച്ചതോടെ ഇരുടീമുകളും ഒപ്പിത്തിനൊപ്പമെത്തി. സമനിലയില്‍ ആദ്യ പകുതി അവസാനിച്ചതോടെ രണ്ടാം പകുതി വീറും വാശിയുമേറിയതായി. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കേ പതിനൊന്നാം നമ്പര്‍ നൈജീരിയന്‍ താരം റാമോസ് ഷൂട്ടേഴ്‌സ് പടന്നയുടെ ഗോള്‍ വല കുലുക്കിയതോടെ ആര്‍ട്ട്‌സ് എട്ടിക്കുളം വിജയം കൈകളിലൊതുക്കുകയായിരുന്നു.
keywods: Sports, News, Kerala, Aspire city sevens Football Tournament: Indian arts Ettikkulam Champions