കാസര്‍കോട്: (my.kasargodvartha.com 06.03.2020)ആദൂര്‍ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിളംബര രഥയാത്ര എട്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 347 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന പെരുങ്കളിയാട്ടം 2021 ജനുവരി 19-മുതല്‍ 24 വരെയാണ് നടത്തുന്നത്. എട്ടിന് രാവിലെ ഒമ്പതു മണിക്ക് മധൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ നിന്നുമാണ് രഥയാത്ര ആരംഭിക്കുന്നത്.
മോഹന്‍ദാസ് സ്വാമിജി ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ ബിപിന്‍ദാസ് റൈ അധ്യക്ഷത വഹിക്കും. കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കര്‍ണാടക എന്നിവടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളില്‍ രഥം പര്യടനം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷക്കമ്മറ്റി ഭാരവാഹികളായ ദിനേശ് ബംബ്രാണ, ശിവപ്രസാദ് റൈ, കെ മാധവന്‍, ശിവരാമന്‍ തായല്‍, വി അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords:Kerala, News, Adoor Bhagavathi Temple fest on 8thമോഹന്‍ദാസ് സ്വാമിജി ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ ബിപിന്‍ദാസ് റൈ അധ്യക്ഷത വഹിക്കും. കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കര്‍ണാടക എന്നിവടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളില്‍ രഥം പര്യടനം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷക്കമ്മറ്റി ഭാരവാഹികളായ ദിനേശ് ബംബ്രാണ, ശിവപ്രസാദ് റൈ, കെ മാധവന്‍, ശിവരാമന്‍ തായല്‍, വി അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.