Join Whatsapp Group. Join now!

പൗരത്വ ഭേദഗതിക്കെതിരെ യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടിക്ക് മൊഗ്രാല്‍പുത്തൂരില്‍ തുടക്കം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടിക്ക് മൊഗ്രാല്‍പുത്തൂരില്‍ തുടങ്ങി. ചൗക്കിയില്‍ നടന്ന പഞ്ചായത്ത് Kerala, News, Youth league Veetumuttam program started
മൊഗ്രാല്‍പുത്തൂര്‍: (www.kasaragodvartha.com 22.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടിക്ക് മൊഗ്രാല്‍പുത്തൂരില്‍ തുടങ്ങി. ചൗക്കിയില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷറഫ് നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് എ എ ജലീല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ എ അബ്ദുല്ല കുഞ്ഞി, മഹ് മൂദ് കുളങ്കര, സിദ്ദീഖ് ബേക്കല്‍, അഡ്വ. സമീറ ഫൈസല്‍, നജ്മ അബ്ദുല്‍ ഖാദര്‍, സുഹറ കരീം, ബാബുരാജ് ചൗക്കി, എസ് എച്ച് ഹമീദ്, സത്താര്‍ ബ്ലാര്‍ക്കോട്, ബഷീര്‍ മൂപ്പ, കരീം ചൗക്കി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹമീദ് റാസല്‍ഖൈമ, ഖലീല്‍ മദ്‌റസ വളപ്പില്‍, ശുക്കൂര്‍ മുക്രി, മുജീബ് ലിബാസ്, സാലിസ അബ്ദുല്ല മൊഗര്‍, നശുക സിതാര മജല്‍, ഷഫീഖ് പിബീസ്, ഹാരിസ് കമ്പാര്‍, ഹസീബ് ചൗക്കി, ഖലീല്‍ സിലോണ്‍, സിദ്ദീഖ് ബദര്‍ നഗര്‍, അഹ് മദ് ആസാദ് നഗര്‍, നസീര്‍ കല്ലങ്കൈ, സത്താര്‍ ഗ്ലാമര്‍ പ്രസംഗിച്ചു.

സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍ നിയമങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാന്‍ മുഴുവന്‍ വാര്‍ഡ് തലങ്ങളിലും ഈ മാസം 29 വരെ വീട്ടുമുറ്റം പരിപാടി നടക്കും.


Keywords: Kerala, News, Youth league Veetumuttam program started    < !- START disable copy paste -->  

Post a Comment