Join Whatsapp Group. Join now!

വോര്‍ക്കാടി ഉത്സവം ഫെബ്രുവരി 08, 09 തീയ്യതികളില്‍

വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഫെബ്രുവരി എട്ട്, ഒമ്പത് തീയ്യതികളില്‍ 'വോര്‍ക്കാടി Kerala, News, Vorkady fest 2020 on Feb 8,9
കാസര്‍കോട്: (www.kasaragodvartha.com 06.02.2020)  വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഫെബ്രുവരി എട്ട്, ഒമ്പത് തീയ്യതികളില്‍ 'വോര്‍ക്കാടി ഉത്സവം 2020' നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കലാ സംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പ്, ഘോഷയാത്ര, തൊഴില്‍ മേള, കൃഷി മേള, സമാധരണം തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് നടക്കും.

മന്ത്രിമാര്‍, എം പി, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പവര്‍ത്തകര്‍, ധര്‍മ്മസ്ഥല സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം എല്‍ എ എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിക്കും. മംഗളൂരു എം എല്‍ എ യു ടി ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഫെബ്രുവരി ഒമ്പതിന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാംസ്‌കാരിക സായാഹ്നം പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. അബ്ദുല്‍ മജീദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ബണ്ട്വാള്‍ എം എല്‍ എ രാജേശ് നായക് ഉളേപ്പാടി മുഖ്യാഥിതിയായി സംബന്ധിക്കും.


കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന നാലു ഗ്രാമങ്ങള്‍ കൂടിച്ചേരുന്നതാണ് വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത്. വികസന രംഗത്ത് സമീപ കാലത്ത് ഒരു കുതിച്ചു ചാട്ടം സൃഷ്ടിച്ച വോര്‍ക്കാടിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, പ്രവൃത്തി ഉദ്ഘാടനവും, വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും, പ്രഖ്യാപനവും പരിപാടിയില്‍ വെച്ച് നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബി എ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് സുനിത ഡിസൂസ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Vorkady fest 2020 on Feb 8,9  < !- START disable copy paste -->  

Post a Comment