Join Whatsapp Group. Join now!

ഫാല്‍കണ്‍ ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ വോളി ഫ്രന്‍ഡ്‌സ് കുമ്പടാജെ ജേതാക്കള്‍, കെ എച്ച് ബ്രദേര്‍സ് കളനാടിന് കപ്പ് നഷ്ടമായത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

ഫാല്‍കണ്‍ ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് കളനാട് പ്രത്യേകം സജ്ജമാക്കിയ മര്‍ഹും റഫീഖ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ തല വോളിബോള്‍ Kerala, News, Sports, Volley Friends Kumbadaje Winner In Falcon volleyball Tournament
കളനാട്: (www.kasaragodvartha.com 22.02.2020) ഫാല്‍കണ്‍ ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് കളനാട് പ്രത്യേകം സജ്ജമാക്കിയ മര്‍ഹും റഫീഖ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ തല വോളിബോള്‍ ടൂര്‍ണമെന്റില്‍ വോളി ഫ്രന്‍ഡ്‌സ് കുമ്പടാജെ ജേതാക്കളായി. അത്യന്തം ആവേശകമായ ഫൈനല്‍ മല്‍സരത്തില്‍ കെ എച്ച് ബ്രദേര്‍സ് കളനാടിനെ ഒന്നിനെതിരെ രണ്ട്  സെറ്റുകള്‍ക്കാണ് പരാജപ്പെടുത്തിയത്. സ്‌ക്കോര്‍ 25-23, 22-25, 25-23. 

വിജയികള്‍ക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് മെമ്പര്‍ അബ്ദുറഹ് മാന്‍ കളനാട് ട്രോഫികള്‍ സമ്മാനിച്ചു.


ഉദ്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് നൗഷാദ് കുന്നില്‍ അധ്യക്ഷനായി. വാര്‍ഡ് മെബര്‍ കൃഷ്ണന്‍ കൊക്കാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, മുന്‍ ബ്ലോക് പഞ്ചായത്ത് അംഗം ശാഫി ഹാജി കട്ടക്കാല്‍, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, ചന്ദ്രന്‍ കൊക്കാല്‍, മുജീബ് എ എം അയ്യങ്കോല്‍, ടി കെ അബ്ദുര്‍ റഹ്മാന്‍, കെ പി അബ്ബാസ് തുടങ്ങിയവര്‍ ആശംസനേര്‍ന്ന് സംസാരിച്ചു. അബ്ദുല്‍ ഫത്താഹ് പുളുന്തോട്ടി സ്വാഗതവും സലീം ഹദ്ദാദ് നന്ദിയും പറഞ്ഞു.
അബ്ദുല്‍ ഹകീം ഹാജി കൊഴിത്തിടില്‍ ആണ് ഗ്രൗണ്ട് സ്‌പോണ്‍സര്‍ ചെയ്തത്. അബ്ദുല്‍ ഖാദര്‍ തളങ്കര, സി ബി ഷരീഫ്, മൗലവി റഹ് മാന്‍, എ എം മുഹമ്മദ് അയ്യങ്കോല്‍, എ എം അബ്ദുല്‍ റഹ് മാന്‍ അയ്യങ്കോല്‍, ബഷീര്‍ തായല്‍, അബ്ദുല്‍ റഹ് മാന്‍ ഹാജി കട്ടക്കാല്‍, റഹീം കെ എം കെ, ഹസന്‍ ഹാജി, മുഹമ്മദ് കെ എച്ച്, എ ബി ഇംതിയാസ്, അസ്ലം കൊമ്പന്‍പാറ, മജീദ് തായല്‍, സി ബി നസീര്‍, സമീർ (അബുദബി) തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.


കലാ കായിക രംഗത്തും ജീവകാരുണ്യ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഫാല്‍കണ്‍ ക്ലബ് നടത്തിവരുന്നത്.



Keywords: Kerala, News, Sports, Volley Friends Kumbadaje Winner In Falcon volleyball Tournament   < !- START disable copy paste -->  

Post a Comment