Join Whatsapp Group. Join now!

എസ് ഇ യു സംസ്ഥാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഏപ്രില്‍ 10, 11, 12 തീയതികളില്‍ കാസര്‍കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ 38-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം Kerala, News, SEU state conference; reception office inaugurated
കാസര്‍കോട്: (my.kasargodvartha.com 02.02.2020) ഏപ്രില്‍ 10, 11, 12 തീയതികളില്‍ കാസര്‍കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ 38-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കാസര്‍കോട് ബദ് രിയ ബസാറില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, എസ്.ഇ.യു സെക്രട്ടറിയേറ്റ് മെമ്പര്‍ അന്‍വര്‍ ടി കെ, സലീം ടി, സിയാദ് പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് സ്വാഗതവും സെക്രട്ടറിയേറ്റ് മെമ്പര്‍ ഒ എം ഷഫീഖ് നന്ദിയും പറഞ്ഞു.



Keywords: Kerala, News, SEU state conference; reception office inaugurated
  < !- START disable copy paste -->   

Post a Comment