Join Whatsapp Group. Join now!

കിലോമീറ്ററുകളോളം നടന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും

വിദ്യാര്‍ത്ഥികളുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തന്നിത്തോട് കാലിയടുക്കം പ്രദേശത്തുള്ള ആറ് കുടുംബശ്രീ Kerala, News, Plastic waste collected by Students and Kudumbasree
പെരിയ: (www.kasaragodvartha.com 21.02.2020) വിദ്യാര്‍ത്ഥികളുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തന്നിത്തോട് കാലിയടുക്കം പ്രദേശത്തുള്ള ആറ് കുടുംബശ്രീ അംഗങ്ങളും ശ്രീവിഷ്ണു, ഹരിശ്രീ ബാലസഭാ അംഗങ്ങളും ചേര്‍ന്നാണ്  നാലേക്ര തന്നിത്തോട് പാലം മുതല്‍ കാലിയടുക്കം കൊച്ചിലവളപ്പ് പാലം വരെയുള്ള റോഡരികിലുള്ള മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തത്.


കിലോ മീറ്ററുകളോളം നടന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിയത്. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിന് കൈമാറുമെന്ന് നേതൃത്വം നല്‍കിയ കുടുംബശ്രീ സി ഡി എസ് അംഗം കെ. സാവിത്രി, എഡിഎസ് അംഗം കെ നിര്‍മ്മല, പി ബീന എന്നിവര്‍ അറിയിച്ചു.

Keywords: Kerala, News, Plastic waste collected by Students and Kudumbasree   < !- START disable copy paste -->  

Post a Comment