കാസര്‍കോട്: (my.kasargodvartha.com 17.02.2020) ഒളയം മഖാം ഉറൂസ് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് എട്ട് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മതപ്രഭാഷണ പരമ്പര സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വി കെ അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥികളാകും. 20ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് ഏഴിന് സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. എട്ടിന് അന്നദാനത്തോടെ ഉറൂസിന് സമാപനമാകും.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുര്‍ റഹ് മാന്‍ മീരാന്‍ ഹാജി ഒളയം, മഹ് മൂദ് ഇബ്രാഹിം പുതിയങ്ങാടി, ഫക്രുദ്ദീന്‍ സഖാഫി ഒളയം, ഹനീഫ് ഹാജി അട്ക്കം, മുഹമ്മദ് ഹാജി കോട്ട, മുഹമ്മദ് മൊയ്തീന്‍ കുട്ടി ഒളയം എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Olayam Makham uroos on 19th
< !- START disable copy paste -->