ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് 22ന് പേരാലില്‍
മൊഗ്രാല്‍: (my.kasargodvartha.com 20.02.2020) മൊഗ്രാല്‍ ഷട്ടില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 22ന് ശനിയാഴ്ച പേരാല്‍ പൊട്ടോരിയിലെ മൊഗ്രാല്‍ ഇന്‍ഡോര്‍ വൂഡന്‍ ഷട്ടില്‍ കോര്‍ട്ടില്‍ വൈകുന്നേരം ഏഴു മണി മുതലാണ് മത്സരം. ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9746117761, 8129333773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
പേരോല്‍ ജി.എല്‍.പി. സ്‌കൂളില്‍ ബോധവത്കരണ പരിപാടി 22ന്
സാമൂഹ്യ നീതിവകുപ്പിന്റെയും നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലവല്‍ കമ്മിറ്റിയുടെയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ പേരോല്‍ ജി.എല്‍.പി. സ്‌കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജ യജരാജന്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9446606176, 8129969738
'ഉത്സവം' പരിപാടി 22 മുതല്‍
കേരളത്തിലെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം' സാംസ്‌കാരിക പരിപാടി ഫെബ്രുവരി 22 മുതല്‍ 28 വരെ ജില്ലയില്‍ നടക്കും. മഞ്ചേശ്വരം ഗിളിവിണ്ടു ഹാളിലും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കബഡി സെലക്ഷന്‍ ട്രയല്‍സ് 22 ന്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സീനിയര്‍ പുരുഷ /വനിതാ കബഡി സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ കാസര്‍കോട് ഉദയഗിരിയിലുള്ള സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കും. ഫെബ്രുവരി 25 ന് ആറ്റിങ്ങലില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും. ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുടെ തൂക്കം പുരുഷന്മാര്‍ക്ക് 85 കിലോ ഗ്രാമിലും വനിതകള്‍ക്ക് 75 കിലോഗ്രാമിലും കൂടരുത്.
ട്രയാങ്കിള്‍ ജൂനിയര്‍ സോക്കര്‍ ലീഗ് -2020 ഫെബ്രുവരി 22ന്
ട്രയാങ്കിള്‍ ജൂനിയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ട്രയാങ്കിള്‍ സോക്കര്‍ ലീഗ് -2020 സീസണ്‍-2 ഫെബ്രുവരി 22ന് ബെഞ്ച് കോര്‍ട്ട് ബി സി സി ഗ്രൗണ്ടില്‍ നടക്കും.
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 22-02-2020മൊഗ്രാല്‍: (my.kasargodvartha.com 20.02.2020) മൊഗ്രാല്‍ ഷട്ടില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 22ന് ശനിയാഴ്ച പേരാല്‍ പൊട്ടോരിയിലെ മൊഗ്രാല്‍ ഇന്‍ഡോര്‍ വൂഡന്‍ ഷട്ടില്‍ കോര്‍ട്ടില്‍ വൈകുന്നേരം ഏഴു മണി മുതലാണ് മത്സരം. ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9746117761, 8129333773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.