പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 21 മുതല്‍
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.02.2020) പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബ് സ്ഥാപിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ ധനശേഖരണാര്‍ഥം അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. 21 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഐങ്ങോത്ത് ഗ്രൗണ്ടിലാണ് മേള. വിജയികള്‍ക്ക് 5,50,000 രൂപ പ്രൈസ് മണി നല്‍കും. 21-ന് രാത്രി 7.30-ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. മുന്‍ ദേശീയതാരം ഐ.എം.വിജയന്‍ സംബന്ധിക്കും. 19-ന് വൈകീട്ട് 3.30-ന് വിളംബരജാഥ നടത്തും. എഫ്.സി. പയ്യന്നൂര്‍, ടൈറ്റന്‍സ് രാമന്തളി, എന്‍.എഫ്.സി. അജാനൂര്‍, ബഗ്ല ഫോര്‍ട്ടി സെവന്‍സ് കാഞ്ഞങ്ങാട്, സുല്‍ഫെക്സ് മാറ്റേഴ്‌സ് ബ്രദേഴ്സ് വള്‍വക്കാട്, വി.എസ്.സി. വാഴുന്നോറടി, നെക്സ്റ്റൈല്‍ ഷൂട്ടേഴ്സ് പടന്ന, സിറ്റിസണ്‍ ഉപ്പള, ബ്രദേഴ്സ് ബാവനഗര്‍, മൊഗ്രാല്‍ ബ്രദേഴ്സ്, ഔമാസ് ജ്വല്ലറി ഇന്ത്യന്‍ ആര്‍ട്ട്സ് എട്ടിക്കുളം, എഫ്.സി. പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പ്, ബ്രദേഴ്സ് മെട്ടമ്മല്‍, അല്‍ഷിഫ ട്രാവല്‍സ് എഫ്.സി. ടാസ്‌ക് ചായോത്ത്, എസ്.ഇ.ഡി.സി. ആസ്പയര്‍ സിറ്റി, സൂപ്പര്‍ സോക്കര്‍ ബീച്ചാരിക്കടവ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
സിഐടിയു ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം 21ന്
കാസര്‍ഗോഡ്:സിഐടിയു ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരും
മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബ സംഗമം ഫെബ്രുവരി 21ന്
ദുബൈ: മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബ സംഗമം ഫെബ്രുവരി 21ന് വെള്ളിയാഴ്ച്ച ദുബൈയില്‍ നടക്കും. യു എ ഇയിലെ വിവിധ ഭാഗങ്ങളിലായി പ്രവാസികളായി കഴിയുന്ന വളപ്പില്‍ കുടുംബക്കാര്‍ കുടുംബ സമേതം ദുബൈ മംസാര്‍ ബീച്ച് പാര്‍ക്കില്‍ ഒരുമിക്കും. വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടി രാത്രി 11 മണി വരെ നീളും. പരിപാടിക്ക് ആസ്വാദനം നല്‍കാന്‍ കുട്ടികള്‍കള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും വ്യത്യസ്തമായ കലാ കായിക മല്‍സരങ്ങള്‍ ഉണ്ടാകും.
പ്രതിഷ്ഠാദിന വാര്‍ഷികം 21ന്
എരിഞ്ഞിപ്പുഴ: നാല്‍വര്‍ ദൈവസ്ഥാനത്തും, കാമലോന്‍ കിഴക്കേ വീട് തറവാട്ടിലും പ്രതിഷ്ഠാദിന വാര്‍ഷികം വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് പൂജ കര്‍മങ്ങള്‍ തുടങ്ങും.