ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അദാലത്ത് 12 ന്
(my.kasargodvartha.com 11.02.2020) സംസ്ഥാനത്തെ ഒ.ബി.സി (ഹിന്ദു) വിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ഇതുവരെ അക്കൗണ്ടില്‍ തുക ലഭ്യമാകാതിരിക്കുകയും ചെയ്ത കേസുകള്‍ പരിശോധിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമായി ഫെബ്രുവരി 12 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ (വിദ്യാഭ്യാസം) ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കും. ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗവ,എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ കാസര്‍കോട് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-9961288520.
കാഞ്ഞങ്ങാട് പ്രതിരോധ സദസ് ബുധനാഴ്ച
കാഞ്ഞങ്ങാട്: രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാനവ സൗഹാര്‍ദ വേദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാഞ്ഞങ്ങാട് പ്രതിരോധ സദസ് സംഘടിപ്പിക്കും. രാവിലെ പത്തിന് നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ പ്രഭാഷണം നടത്തും.
ഇരിയണ്ണി മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമാകും
ഇരിയണ്ണി: ഇരിയണ്ണി പയത്തില്‍ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമാകും. രാവിലെ 10ന് കലവറ നിറക്കല്‍
കെ എസ് ഡബ്ല്യു എസ് എ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ബുധനാഴ്ച
കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (കെ എസ് ഡബ്ല്യു എസ് എ) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 12ന് രാവിലെ 10ന് കലക്ട്രേറ്റ് പടിക്കലില്‍ ധര്‍ണ നടത്തും.
ബൈബിള്‍ കണ്‍വെന്‍ഷന്‍ ബുധനാഴ്ച ആരംഭിക്കും
വെള്ളരിക്കുണ്ട്: മലബാറിന്റെ പാദുവാ എന്നറിയപ്പെടുന്ന അടുക്കളക്കണ്ടം തീര്‍ത്ഥാടന ദേവാലയത്തില്‍ അഞ്ചു ദിവസം നടക്കുന്ന അഞ്ചാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ബുധനാഴ്ച ആരംഭിക്കും.