Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 10-02-2020

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് ലൈസണ്‍ കമ്മിറ്റിയംഗങ്ങളുടെയും പഞ്ചായത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും യോഗം Kerala, News, Nattuvedi-Nattuvarthamanam 10-02-2020
യു ഡി എഫ് ലൈസണ്‍ കമ്മിറ്റി യോഗം തിങ്കളാഴ്ച വൈകിട്ട്

തൃക്കരിപ്പൂര്‍: (my.kasargodvartha.com 10.02.2020) തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് ലൈസണ്‍ കമ്മിറ്റിയംഗങ്ങളുടെയും പഞ്ചായത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും യോഗം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് തൃക്കരിപ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ചേരും.

നെരൂദ ജൂബിലി സോക്കറിന് തിങ്കളാഴ്ച തുടക്കം

കുറ്റിക്കോല്‍: നെരൂദ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ടി ജി കുട്ടന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നെരൂദ ജൂബിലി സോക്കര്‍ 2020 സെവന്‍സ് ഫുട്‌ബോള്‍ തിങ്കളാഴ്ച തുടങ്ങും. 16 വരെയാണ് മത്സരം.

തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടം; കൊടിയിലത്തോറ്റം തിങ്കളാഴ്ച

നീലേശ്വരം: തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടം സമാപനത്തടടുക്കവെ അത്യപൂര്‍വ്വമായ കൊടിയിലത്തോറ്റം തിങ്കളാഴ്ച. വൈകിട്ട് നാലു മണിക്ക് ഉച്ചത്തോറ്റം, രാത്രി ഏഴിന് അന്തിത്തോറ്റം എന്നിവ നടക്കും.



Keywords: Kerala, News, Nattuvedi-Nattuvarthamanam 10-02-2020
 

Post a Comment