Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 09-02-2020

മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ ഫോളോഅപ്പ് ക്ലിനിക് ഫെബ്രുവരി 9 ന് നടക്കും. രാവിലെ 9 മുതല്‍ കണ്ണൂര്‍ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നടക്കും Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 09 -02-2020
കാന്‍സര്‍ ഫോളോ അപ്പ് ക്ലിനിക് 9 ന്

കണ്ണൂര്‍: (www.kasaragodvartha.com 08.02.2020) മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ ഫോളോഅപ്പ് ക്ലിനിക് ഫെബ്രുവരി 9 ന് നടക്കും. രാവിലെ 9 മുതല്‍ കണ്ണൂര്‍ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍  സെന്ററില്‍ നടക്കും

കാലിക്കടവ് ഫുട്‌ബോള്‍ മേള 9ന് തുടങ്ങും

കാസര്‍കോട്: കാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവും പടന്നക്കടപ്പുറം റെഡ്സ്റ്റാറും സംയുക്തമായി കാലിക്കടവ്പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേള ഫെബ്രുവരി 9 മുതല്‍ 25 വരെ നടക്കും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രമുക ടീമുകള്‍ മാറ്റുരക്കും രാത്രി 7ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഉല്‍ഘടനം ചെയ്യും

ജില്ലാ അര്‍ച്ചറി ചാംപ്യന്‍ഷിപ് ഫെബ്രുവരി 9ന്

ചെറുവത്തൂര്‍: ജില്ലാ അര്‍ച്ചറി ചാംപ്യന്‍ഷിപ് ഫെബ്രുവരി 9ന് രാവിലെ ഒമ്പത് മുതല്‍ കാരിയില്‍ നടക്കും . സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം ആണ്‍ -പെണ്‍ വിഭാഗത്തിലാണ് മത്സരം . മത്സരാര്‍ത്ഥികള്‍ എലിജിബിലിറ്റി സെര്ടിഫിക്കറ്റുമായി ഹാജരാകണം .
ഫോണ്‍: 98470887519

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച തുടക്കം

ഉദുമ: നാസ്‌ക് നാലാവത്ക്ക;നാലാവത്ക്കല്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങും. ജില്ലയിലെ 16 ടീമുകള്‍ മത്സരിക്കും. വൈകീട്ട് 5 മണിക്ക് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ഉല്‍ഘടനം ചെയ്യും.

ഷട്ടില്‍ ബാഡ്മിന്റണ്‍ അക്കാദമി ഉൽഘാടനം 

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്  ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശീലന അക്കാദമി മന്ത്രി ഇ പി ജയരാജന്‍   ഉത്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാഥിതിയാവും

വംശം, ദേശം, പൗരത്വം; സൗഹൃദ ചര്‍ച്ച ഞായറാഴ്ച വൈകിട്ട് 

വംശം, ദേശം, പൗരത്വം എന്ന വിഷയത്തെ ആസ്പദമാക്കി സൗഹൃദ ചര്‍ച്ച ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. 

ഡോ. എ സുബ്ബറാവുവിന്റെ ജനശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച

മഞ്ചേശ്വരം: മുന്‍ മന്ത്രിയായിരുന്ന ഡോ. എ സുബ്ബറാവുവിന്റെ ജനശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഹൊസങ്കടിയില്‍ നടക്കും. 

കൊറോണ വൈറസ് : അവലോകന യോഗം 

ജില്ലയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പങ്കെടുക്കുന്ന യോഗം ഫെബ്രുവരി ഒമ്പതിന് രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എല്ലാ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അിറയിച്ചു.


കായികമികവിന്റെ കേന്ദ്രമാകാനൊരുങ്ങി സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍; നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഞായറാഴ്ച

കാസര്‍കോട്: സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റലിന് പുതുജീവന്‍. ജില്ലയിലെ ഉദയഗിരിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടര ഏക്കര്‍ സ്ഥലത്തു 15 വര്‍ഷം മുമ്പ് നിര്‍മിച്ച സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റലിന് 2016 ലെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കേരള കായിക യുവജന കാര്യാലയത്തിന്റെ എഞ്ചിനീറിങ് വിഭാഗം 79.5 ലക്ഷം രൂപ ചെലവില്‍ ആണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ഹോസ്റ്റലില്‍ മുറികള്‍, ശയനമുറികള്‍, വരാന്തകള്‍ എന്നിവയില്‍ ടൈല്‍ പാകുകയും, പ്ലംബിങ്, പെയിന്റിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തുകയും അലുമിനിയം ജനലുകളും വെന്റിലേറ്ററുകളും സ്ഥാപിക്കുകയും ചെയ്ത്  ഹോസ്റ്റല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാക്കി. 

നവീകരിച്ച സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റലിന്റെ  ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് രാവിലെ 9.30ന് കായിക യുവജന വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍ മുഖ്യാതിഥി ആയിരിക്കും.




Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 09 -02-2020  < !- START disable copy paste -->  

Post a Comment