Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 08-02-2020

മാടക്കാല്‍ കുറുപ്പില്ലത്ത് കുടുംബ സംഗമം ഫെബ്രുവരി 8ന്

കാസര്‍കോട്: (my.kasargodvartha.com 07.02.2020) ഉത്തര കേരളത്തിലെ തന്നെ അതിപുരാതനവും, പ്രശസ്തവുമായ മാടക്കാല്‍ കുറുപ്പില്ലത്ത് (മാളികയില്‍) തറവാട് സംഗമം ഫെബ്രുവരി 8ന് ശനിയാഴ്ച വലിയ പറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ ജി.എല്‍.പി സ്‌കൂള്‍ പരിസരത്ത് വെച്ച് നടക്കും.

വോര്‍ക്കാടി ഉത്സവം എട്ടിന് മന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന വോര്‍ക്കാടി ഉല്‍ത്സവം 2020 ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ചിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

പൗരത്വ നിയമത്തിനെതിരെ പള്ളിക്കര പെരിയ റോഡ് ജംഗ്ഷനില്‍ ജനകീയ പ്രതിരോധ സദസ് 8ന്

ബേക്കല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ശനിയാഴ്ച പള്ളിക്കര പെരിയ റോഡ് ജംഗ്ഷനില്‍ ജനകീയ പ്രതിരോധ സദസ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് യു കലാനാഥന്‍ ഉദ്ഘാടനം ചെയ്യും.

പെര്‍ല നളന്ദ കോളജില്‍ കൃഷിമേള ഫെബ്രുവരി എട്ടിന്

കാസര്‍കോട്: മംഗളൂരു ക്യാംപ്കോ ലിമിറ്റഡും, പെര്‍ള സേവാ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ പെര്‍ല നാലന്ദ കോളജില്‍ ഫെബ്രുവരി എട്ടിന് കൃഷിമേള സംഘടിപ്പിക്കും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായി പരിഹാരം കണ്ടെത്തുകയും വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ണാടക ഭാഷാ സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി മേള ഉദ്ഘാടനം ചെയ്യും. പുത്തൂര്‍ വിവേകാനന്ദ വിദ്യാവര്‍ദ്ധക സംഘത്തിലെ ഡോ. കല്ലഡ്ക്ക പ്രഭാകര ഭട്ട് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ക്യാംപ്കോ ലിമിറ്റഡ് അധ്യക്ഷനായ എസ് ആര്‍ സതീശ്ചന്ദ്ര മുഖ്യ പ്രഭാഷണം നടത്തും. സഹകരണ സംഘങ്ങളുടെ എ ആര്‍ (ജനറല്‍) ജയചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനോദ്ഘാടനം നാലന്ദ കോളേജിന്റെ ഭരണ സമിതി അംഗമായ ആനെമജലു വിഷ്ണു ഭട്ട് നിര്‍വ്വഹിക്കും.

പുത്തൂരില്‍ ഭജനോത്സവം എട്ടിന്

സുള്ള്യ: ധര്‍മസ്ഥല മഞ്ചുനാഥേശ്വര ഭജന പരിഷത്തിന്റെ നേതൃത്വത്തില്‍ എട്ടിന് പുത്തൂരില്‍ ഭജനോത്സവം സംഘടിപ്പിക്കും.

കുട്ടിയമ്മയുടെ 'ദു:ഖത്തിന്റെ ലഗേജുകള്‍' പ്രകാശനം ഫെബ്രുവരി എട്ടിന്

കാസര്‍കോട്: ചന്ദ്രഗിരി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുമായി ഭാഗമായി കുട്ടിയമ്മയുടെ കവിതാസമാഹാരം 'ദു:ഖത്തിന്റെ ലഗേജുകള്‍' ഫെബ്രുവരി എട്ടിന് പ്രകാശനം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പള്ളിക്കര റെഡ്മൂണ്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം എ റഹ് മാന്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം അധ്യക്ഷത വഹിക്കും. യഹ് യ തളങ്കര ഉദ്ഘാടനം ചെയ്യും.

കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം; സിനിമ, ടി വി താരങ്ങള്‍ നയിക്കുന്ന മെഗാഷോ ശനിയാഴ്ച

കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തില്‍ ഫെബ്രവരി എട്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. ഏഴു മണിക്ക് രസികര്‍ കേരളയുടെ പ്രശസ്ത സിനിമ, ടി.വി താരങ്ങള്‍ നയിക്കുന്ന മെഗാഷോ.

പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം ശനിയാഴ്ച 

പയ്യന്നൂര്‍: ലോകോത്തര ക്ലാസിക്ക് സിനിമകള്‍ മാതൃഭാഷയിലേക്കാക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഒരുക്കുന്ന അന്വഭാഷാചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റുന്നു. ഇനി സിനിമ വായിച്ചും കണ്ടും അസ്വദിക്കാം മലയാളം സബ്‌ടൈറ്റിലൂടെ. സിനിമകള്‍ ശനിയാഴ്ച ഒമ്പത് മണി മുതല്‍ പയ്യന്നൂര്‍ ദിവ്യ ടാക്കീസിലെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും.

മൗവ്വല്‍ മെന്‍ഫോക്ക് കള്‍ച്ചറല്‍ സെന്റര്‍ വോളിബോള്‍ ഫെസ്റ്റ് ഫെബ്രുവരി എട്ടിന്

ബേക്കല്‍: മൗവ്വല്‍ മെന്‍ഫോക്ക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഉത്തര മേഖലാ ഫ്‌ളഡ് ലൈറ്റ് വോളി ഫെസ്റ്റ് ഫെബ്രുവരി എട്ടിന് രാത്രി ഏഴു മണി മുതല്‍ നടക്കും. എം കെ ബ്രദേഴ്‌സ് ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും വേണ്ടിയുള്ള മത്സരം മീത്തല്‍ മൗവ്വല്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 08-02-2020
 

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive