കാസര്‍കോട്: (my.kasargodvartha.com 16.02.2020) കാസര്‍കോട് എം ജി റോഡില്‍ നടക്കുന്ന നടപ്പാതയ്ക്ക് ടൈല്‍ പാകുന്ന നിര്‍മാണത്തില്‍ വ്യാപകമായ അപാകതകള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കരയുടെ നേതൃത്വത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ നേതാക്കളായ അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ പി ഡബ്ല്യൂ ഡി എഞ്ചിനീയറെ കണ്ട് പരാതി നല്‍കുകയും നിര്‍മാണത്തില്‍ അപാകതകളുണ്ടായ സ്ഥലങ്ങളുടെ ഫോട്ടോകള്‍ നല്‍കുകയും ചെയ്തു.
മുമ്പും ഇതിന്റെ ഡ്രൈനേജ് നിര്‍മാണവുമായി ബന്ധപ്പെട്ടും യൂത്ത് ലീഗ് നേതാക്കള്‍ എഞ്ചിനീയറിംഗ് വിംഗുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പഴയ കവറിംഗ് സ്ലാബ് വെച്ചതടക്കമുള്ള പരാതികള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നുള്ള നിര്‍മാണം നല്ല രീതിയില്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
Keywords: News, Kerala, Muslim Youth League omplaint about road
< !- START disable copy paste -->