കാസര്‍കോട്: (my.kasargodvartha.com 05.02.2020) കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ് റേഡിയോ സ്്‌റ്റേഷനായ മലയാളവാണി സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്ട് ആദ്യത്തെ കവി സമ്മേളനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് മാസം അവസാനമായിരിക്കും പരിപാടി നടക്കുകയെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ ജില്ലയിലെയും സാസ്‌കാരിക ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് കവി സമ്മേളനം നടത്തുന്നത്. ഇതിനായി മലയാള വാണിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് ജില്ലയിലെ സാംസ്‌കാരിക ക്ലബ്ബുകളെ തിരഞ്ഞടുക്കും.
സാംസ്‌കാരിക പരിപാടികള്‍ നടത്തി പരിചയമുള്ള ക്ലബ്ബുകള്‍ക്കാണ് അവസരം. താല്‍പര്യമുള്ള ക്ലബ്ബ് ഭാരവാഹികള്‍ മലയാളവാണി, പോസ്റ്റ് ബോക്‌സ് നം. 502 കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ഫെബ്രവരി 28 നകം രജിസറ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961256197 (ഫോണ്‍), 9995040925 (വാട്‌സ് ആപ്പ്) നമ്പറുകളില്‍ ബന്ധപ്പെടാം. 2018 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തിലാണ് കവിയും ഗാന രചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഇന്റര്‍നെറ്റ് റേഡിയോ മലയാളവാണിക്ക് തുടക്കം കുറിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ അടുത്തില, കെ പി സുരേഷ്‌കുമാര്‍, അനിത സുരേഷ്, ശശികാടാച്ചിറ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, MalayalaVani poets meet very soon
< !- START disable copy paste -->