കാസര്‍കോട്: (my.kasargodvartha.com 19.02.2020) കുമ്പള ഇച്ചിലമ്പാടി രാജ രാജേശ്വരി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശാഭിഷേകം 28 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടക്കും. 28 ന് വൈകിട്ട് പരിപാടി ആരംഭിക്കും. 29ന് സാംസ്‌കാരിക പരിപാടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. നൃത്തം, നാടന്‍ പാട്ട്, ശാസ്ത്രീയ സംഗീതം, യക്ഷഗാനം തുടങ്ങിയ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ എല്ലാ ദിവസവുമുണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ കെ ഷെട്ടി, ബി സുബ്ബയ്യ റൈ, എസ് എന്‍ റാവു, കെ മഞ്ജുനാഥ ആള്‍വ, ജയ് പ്രസാദ് റൈ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ കെ ഷെട്ടി, ബി സുബ്ബയ്യ റൈ, എസ് എന്‍ റാവു, കെ മഞ്ജുനാഥ ആള്‍വ, ജയ് പ്രസാദ് റൈ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kumbala eechilampady temple fest on 28th