Join Whatsapp Group. Join now!

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗനിയന്ത്രണ പരിപാടിയോടനുബന്ധിച്ചു ആരോഗ്യ സെമിനാറും, ബോധവത്കരണ ക്ലാസും, രോഗ നിര്‍ണയ Kerala, News, Health awareness program conducted
കുമ്പള: (www.kasaragodvartha.com 06.02.2020) കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗനിയന്ത്രണ പരിപാടിയോടനുബന്ധിച്ചു ആരോഗ്യ സെമിനാറും, ബോധവത്കരണ ക്ലാസും, രോഗ നിര്‍ണയ പരിശോധനയും റാലിയും നടത്തി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വിശാലാക്ഷി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ മുഹമ്മദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.


വൈസ് പ്രിന്‍സിപ്പാള്‍ എച്ച് എം മനോജ്, ഡോ. ദിവാകര റൈ, ഡോ. ഷക്കീറലി, എസ് എം സി മെമ്പര്‍ റഹ് മാന്‍, പി.ടി.എ മെമ്പര്‍ ലത്തീഫ്, എന്‍.എസ്.എസ്.കോ.ഓര്‍ഡിനേറ്റര്‍ ബിന്‍സി, ജാന്‍സി ചെല്ലപ്പന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, ജീവിതത്തില്‍ ചിട്ടയായ ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവയുടെ  ആവശ്യകതയും, പുകവലി, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയും രോഗകാരണങ്ങളാകുന്നതിനാല്‍ അവ വര്‍ജ്ജിക്കുന്നതിനും വരും തലമുറയെ കാന്‍സര്‍, രക്താതിമര്‍ദം, പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും രോഗമുള്ളവരെ നേരത്തെ കണ്ടുപിടിച്ചു ശരിയായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള ആരോഗ്യ ബോധവത്കരണമാണ് റാലിയിലൂടെയും ക്ലാസിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആരോഗ്യ വകുപ്പ് നല്‍കിയത്.

റാലി സ്‌കൂളില്‍ നിന്നും തുടങ്ങി മൊഗ്രാല്‍ ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു. സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍, എന്‍ എസ് എസ് യൂണിറ്റ്, ആശവര്‍ക്കര്‍മാര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. ബാലചന്ദ്രന്‍ സി സി, ഹരീഷ് വൈ, ആദര്‍ശ്, അഖില്‍, ആഇശ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Kerala, News, Health awareness program conducted   < !- START disable copy paste -->  

Post a Comment