Join Whatsapp Group. Join now!

ദുബൈ കെ എം സി സി വെല്‍ഫയര്‍ സ്‌കീം ക്യാമ്പെയിന് തുടക്കമായി

കെ എം സി സി പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ദുബൈ കെ എം സി സി വെല്‍ഫയര്‍ സ്‌കീം ക്യാമ്പെയിന് തുടക്കമായി. കാസര്‍കോട് മുനിസിപ്പല്‍ തല ഉദ്ഘാടനം Gulf, News, Dubai KMCC Welfare Scheme campaign started
ദുബൈ: (www.kasaragodvartha.com 27.02.2020) കെ എം സി സി പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ദുബൈ കെ എം സി സി വെല്‍ഫയര്‍ സ്‌കീം ക്യാമ്പെയിന് തുടക്കമായി. കാസര്‍കോട് മുനിസിപ്പല്‍ തല ഉദ്ഘാടനം കെ എം സി സി മുനിസിപ്പല്‍ പ്രസിഡന്റ് ഹാരിസ് ബ്രദേര്‍സ്, ഡോ. ഷജീല ബഷീറിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സമൂഹ നന്മയ്ക്കു വേണ്ടി തൊഴില്‍പരവും മറ്റുമുളള ഒട്ടേറെ പ്രയാസങ്ങള്‍ക്കിടയിലും തങ്ങളുടെ വിലപ്പെട്ട സമയം ഉഴിഞ്ഞ് വെക്കുന്ന വലിയൊരു പ്രവര്‍ത്തക വ്യൂഹമാണ് കെ എം സി സിയെന്ന് ഷജീല ബഷീര്‍ അഭിപ്രായപ്പെട്ടു.

പദ്ധതിയില്‍ അംഗമാകുന്ന ദുബൈ കെ എം സി സി പ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ അംഗമായിരിക്കെ മരണം, അപകടം, ജോലി ചെയ്യാനാവാത്ത വിധമുള്ള അംഗ വൈകല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകുന്നവര്‍ക്കും സ്‌കീമില്‍ നിന്ന് ഉചിതമായ സഹായം ലഭ്യമാകുന്ന പദ്ധതിയാണ് വെല്‍ഫയര്‍ സ്‌കീം.


ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ വെല്‍ഫെയര്‍ സ്‌കീം പ്രത്യേക കമ്മിറ്റി അംഗങ്ങളായ ഗഫൂര്‍ ഊദ്, ത്വല്‍ഹത്ത് തളങ്കര, മുഹമ്മദ് കാസിയറാകം, ഇഖ്ബാല്‍ കെ പി, സമീല്‍ കൊറക്കോട് എന്നിവര്‍ ക്യാമ്പെയിന്‍ വിജയിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി പറഞ്ഞു. യോഗത്തില്‍ സാജിദ് മുസ്ലിയാര്‍ ആശംസയും, ട്രഷറര്‍ സര്‍ഫ്രാസ് റഹ് മാന്‍ നന്ദിയും പറഞ്ഞു.

Keywords: Gulf, News, Dubai KMCC Welfare Scheme campaign started   < !- START disable copy paste -->  

Post a Comment