Join Whatsapp Group. Join now!

ജില്ലാ ഡി-ഡിവിഷന്‍ ലീഗ് ടൂര്‍ണമെന്റ്; മിറാക്കിള്‍ കമ്പാര്‍ ജേതാക്കള്‍

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഡി-ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിറാക്കിള്‍ കമ്പാര്‍ ജേതാക്കളായി. മാന്യ കെ സി എ സ്റ്റേഡിയത്തില്‍ Kerala, News, Sports, District D Division League; Miracle Kambar winners
കാസര്‍കോട്: (my.kasargodvartha.com 09.02.2020) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഡി-ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിറാക്കിള്‍ കമ്പാര്‍ ജേതാക്കളായി. മാന്യ കെ സി എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒലീവ് ബംബ്രാണയെ 110 റണ്‍സിന് പരാജയപ്പെടുത്തിയാണ് മിറാക്കിള്‍ കമ്പാര്‍ ജേതാക്കളായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മിറാക്കിള്‍ കമ്പാര്‍ 43 ഓവറില്‍ 10 വിക്കറ്റ് നഷടത്തില്‍ 227 റണ്‍സെടുത്തു. മിറാക്കിള്‍ കമ്പാറിന് വേണ്ടി ശിഹാബ് 71 റണ്‍സും ഉനൈസ് 55 റണ്‍സും നേടി. ഒലിവ് ബംബ്രാണക്ക് വേണ്ടി സുബൈര്‍, ബാസിത്ത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒലീവ് ബംബ്രാണ 24.1 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മിറാക്കിള്‍ കമ്പാറിന് വേണ്ടി റിയാസ് അഞ്ചു വിക്കറ്റും സവാദ്, ഇര്‍ഷാദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ശിഹാബിനെയും (മിറാക്കിള്‍), മികച്ച ബൗളറായി ഖാലിദിനെയും (ഒലീവ്), മികച്ച ബാറ്റ്‌സ്മാനായി കമ്പാറിലെ ശിഹാബിനെയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേടിയ റിയാസാണ് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

വിജയികള്‍ക്കുള്ള ട്രോഫി കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍ വിതരണം ചെയ്തു. കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ ടി നിയാസ്, വൈസ് പ്രസിഡന്റ് കബീര്‍ കമ്പാര്‍, ജോ. സെക്രട്ടറി അന്‍സാര്‍ പള്ളം, മഹ് മൂദ് കുഞ്ഞിക്കാനം, ലത്വീഫ് പെര്‍വാഡ്, അബ്ബാസ് സന്തോഷ് നഗര്‍, സന്തോഷ് കുമാര്‍, നൗസില്‍, ദില്‍ഷാദ് അക്രം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Sports, District D Division League; Miracle Kambar winners

Post a Comment