ചെമ്മനാട്: (www.kasaragodvartha.com 06.02.2020) 1997-98 കാലയളവിലെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 'പിര്സപ്പാട് 2020' ശ്രദ്ധേയമായി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. റഹീം ബിസ്മി അധ്യക്ഷത വഹിച്ചു.
സ്‌കൂളിന് സംഭാവന ചെയ്ത കൊടിമരത്തിന്റെ ചിത്രം റിട്ട പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ എന്നിവര്‍ക്ക് കൈമാറി. ജില്ലാ, ഉപജില്ലാ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റംസാനിന് സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്ദുല്‍ ഖാദര്‍ ചെമ്മനാടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ എ ഗ്രേഡ് നേടിയ ഫാത്വിമത്ത് റഹീമയ്ക്ക് ഒ എസ് എ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലവും ഉപഹാരം നല്‍കി.
പഴയകാല അധ്യാപകന്മാരായ ഡോ. സുകുമാരന്‍, കെ വിജയന്‍, മധുസൂദനന്‍, സൈമണ്‍, മുകുന്ദന്‍, റംല, ശാന്ത സ്‌കൂള്‍ ജീവനക്കാരനായിരുന്ന ബി എം മുഹമ്മദലി എന്നിവരെ ഷാളണിയിച്ചു ആദരിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് മിസ് രിയ സമീര്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുമുണ്ടായിരുന്നു. ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമത്തില്‍ 100 ഓളം പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. സച്ചീന്ദ്രന്‍ പെരുമ്പള സ്വാഗതവും സഫാസന പരവനടുക്കം നന്ദിയും പറഞ്ഞു.
Keywords: Kerala, News, Chemnad School old students meet conducted < !- START disable copy paste --> സ്‌കൂളിന് സംഭാവന ചെയ്ത കൊടിമരത്തിന്റെ ചിത്രം റിട്ട പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ എന്നിവര്‍ക്ക് കൈമാറി. ജില്ലാ, ഉപജില്ലാ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റംസാനിന് സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്ദുല്‍ ഖാദര്‍ ചെമ്മനാടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ എ ഗ്രേഡ് നേടിയ ഫാത്വിമത്ത് റഹീമയ്ക്ക് ഒ എസ് എ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലവും ഉപഹാരം നല്‍കി.