Join Whatsapp Group. Join now!

ക്യാംപ്‌കോ കൃഷിമേള ഫെബ്രുവരി എട്ടിന്; കര്‍ഷക തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായി പരിഹാരം കണ്ടെത്തുക ലക്ഷ്യം

മംഗളൂരു ക്യാംപ്‌കോ ലിമിറ്റഡും, പെര്‍ള സേവാ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ പെര്‍ല നാലന്ദ കോളജില്‍ ഫെബ്രുവരി എട്ടിന് Kerala, News, Campco ltd. Agri fest on Feb 08th
കാസര്‍കോട്: (my.kasargodvartha.com 05.02.2020) മംഗളൂരു ക്യാംപ്‌കോ ലിമിറ്റഡും, പെര്‍ള സേവാ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ പെര്‍ല നാലന്ദ കോളജില്‍ ഫെബ്രുവരി എട്ടിന് കൃഷിമേള സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായി പരിഹാരം കണ്ടെത്തുകയും വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ണാടക ഭാഷാ സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി മേള ഉദ്ഘാടനം ചെയ്യും. പുത്തൂര്‍ വിവേകാനന്ദ വിദ്യാവര്‍ദ്ധക സംഘത്തിലെ ഡോ. കല്ലഡ്ക്ക പ്രഭാകര ഭട്ട് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ക്യാംപ്‌കോ ലിമിറ്റഡ് അധ്യക്ഷനായ എസ് ആര്‍ സതീശ്ചന്ദ്ര മുഖ്യ പ്രഭാഷണം നടത്തും. സഹകരണ സംഘങ്ങളുടെ എ ആര്‍ (ജനറല്‍) ജയചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനോദ്ഘാടനം നാലന്ദ കോളേജിന്റെ ഭരണ സമിതി അംഗമായ ആനെമജലു വിഷ്ണു ഭട്ട് നിര്‍വ്വഹിക്കും.

സമാപന സമ്മേളനത്തില്‍ നബാര്‍ഡിലെ എ ജി എം ജ്യോതിഷ് ജഗന്നാഥ് സമാപന പ്രഭാഷണവും, ആനെമജലു വിഷ്ണു ഭട്ട് അധ്യക്ഷതയും വഹിക്കും. നളിന്‍ കുമാര്‍ കട്ടീല്‍ മികച്ച കര്‍ഷകനെ ആദരിക്കും. പുത്തൂര്‍ വിവേകാനന്ദ വിദ്യാവര്‍ദ്ധക സംഘത്തിലെ സെക്രട്ടറി ഡോ. കെ എം കൃഷ്ണ ഭട്ട്, മികച്ച കര്‍ഷകന്‍ ഡോ. ചന്ദ്രശേഖര ചൗട്ട, ക്യാംപ്‌കോ ഉപാധ്യക്ഷന്‍ ശം.ന. ഖണ്ഡിഗെ തുടങ്ങിയവര്‍ സംബന്ധിക്കും.

മേളയില്‍ കര്‍ഷകോപകരണങ്ങള്‍, നഴ്‌സറി ചെടികള്‍, വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍, വിത്തുകള്‍, ഭക്ഷ്യ സാധനങ്ങള്‍ മുതലായവയുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ക്യാംപ്‌കോ നടത്തിയ അഡക്ക ഉരിക്കുന്ന ഏറ്റവും മികച്ച യന്ത്രം എന്ന മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം നേടിയവര്‍ക്ക് കൃഷിമേളയില്‍ ഉപാഹാരം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ ശം.ന. ഖണ്ഡിഗെ, കോളാരി സതീശ്ചന്ദ്ര ഭണ്ഡാരി, ശിശുഭൂഷണ ശാസ്ത്രി, പ്രകാശ് ഷെട്ടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Campco ltd. Agri fest on Feb 08th
  < !- START disable copy paste -->   

Post a Comment